Sunday, December 21, 2025
No menu items!
Homeവാർത്തകൾഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു

ഇടുക്കി ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷിച്ചു

ചെറുതോണി: ശ്രീനാരായണ ഗുരുദേവന്റെ ജയന്തി ആഘോഷം എസ്‌.എന്‍.ഡി.പി ഇടുക്കി യൂണിയന്‍ ആസ്‌ഥാനത്ത്‌ നടത്തി. വയനാട്‌ ദുരന്തത്തിന്റെ പശ്‌ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒഴിവാക്കിയാണ്‌ യൂണിയന്റെ കിഴിലുള്ള 19 ശാഖാ കേന്ദ്രങ്ങളില്‍ ജയന്തിദിനം ആഘോഷിച്ചത്‌.
ശാഖാകേന്ദ്രങ്ങളില്‍ രാവിലെ ഗുരുപൂജയോടെ ആരംഭിച്ച ചടങ്ങുകള്‍ ഗുരുപുഷ്‌പാഞ്‌ജലി, സമൂഹ പ്രര്‍ത്ഥന, ജയന്തി സമ്മേളനം, സമൂഹസദ്യ എന്നിവയോടെ സമാപിച്ചു.

ഇടുക്കിയൂണിയന്‍ ആസ്‌ഥാനത്ത്‌ യൂണിയന്‍ പ്രസിഡന്റ്‌ പി. രാജന്‍ പതാക ഉയര്‍ത്തി ജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ചു. എസ്‌.എന്‍.ഡി.പി ഇടുക്കി യൂണിയന്‍ സെക്രട്ടറി സുരേഷ്‌ കോട്ടയ്‌ക്കകത്ത്‌ ജയന്തി സന്ദേശം നല്‍കി. യൂണിയന്‍ കൗണ്‍സിലര്‍ മനേഷ്‌ കുടിയ്‌ക്കയത്ത്‌, യൂത്ത്‌മൂവന്റ്‌ യൂണിയന്‍ സെക്രട്ടറി ജോമോന്‍ കണിയാംകുടി,വനിത സംഘം പ്രസിഡന്റ്‌ പ്രീത ബിജു,അഖില്‍ സാബു പാടയ്‌ക്കന്‍,ജലജ ബാബു,എന്നിവര്‍ നേതൃത്വം നല്‍കി.

ശ്രീനാരായണ ഗുരുദേവന്റെ 170-ാമത്‌ ജയന്തി ദിനാഘോഷം വിവിധ പരിപാടികളോടെ പച്ചടി ശ്രീധരന്‍ സ്‌മാരക നെടുംകണ്ടം യൂണിയനില്‍ ആഘോഷിച്ചു. യൂണിയന്‍ ആസ്‌ഥാനമന്ദിരത്തില്‍ പ്രസിഡന്റ്‌ സജി പറമ്ബത്ത്‌ പതാക ഉയര്‍ത്തി. സെക്രട്ടറി സുധാകരന്‍ ആടിപ്ലാക്കല്‍ കൗണ്‍സില്‍ അംഗങ്ങളായ ജയന്‍ കല്ലാര്‍, സി.എം.ബാബു, യൂത്ത്‌ വിങ്ങ്‌, വനിതാസംഘം ഭാരവാഹികള്‍ പങ്കെടുത്തു.

യൂണിയന്‍ കൗണ്‍സിലിന്റെ തീരുമാന പ്രകാരം ഇത്തവണത്തെ ജയന്തി ആഘോഷം വയനാട്ടിലെ പ്രകൃതി ദുരന്തത്തെ തുടര്‍ന്ന്‌ ആഡംബരങ്ങള്‍ ഒഴിവാക്കി നടത്താനാണ്‌ എല്ലാ ശാഖകളിലും നിര്‍ദേശം നല്‍കിയത്‌. നെടുംങ്കണ്ടം ശാഖയില്‍ സമ്മേളനവും റാലിയും നടത്തി. യൂണിയന്‍ പ്രസിഡന്റ്‌ സജി പറമ്ബത്ത്‌ ഉദ്‌ഘാടനം ചെയ്‌തു. ശാഖ പ്രസിഡന്റ്‌ സജി ചാലില്‍ അധ്യക്ഷത വഹിച്ചു. സുധാകരന്‍ ആടിപ്ലാക്കല്‍, കെ.എന്‍.തങ്കപ്പന്‍, പി.കെ.ഷാജി എന്നിവര്‍ പ്രസംഗിച്ചു.

മലനാട്‌ യൂണിയന്റെ നേതൃത്വത്തില്‍ കട്ടപ്പനയില്‍ ചതയദിന ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, സ്‌കോളര്‍ഷിപ്പ്‌ വിതരണം എന്നിവ സംഘടിപ്പിച്ചു. സമ്മേളനം യൂണിയന്‍ പ്രസിഡന്റ്‌ ബിജു മാധവന്‍ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി വിനോദ്‌ ഉത്തമന്‍ അധ്യക്ഷനായി. വൈസ്‌. പ്രസിഡന്റ്‌ വിധു എ.സോമന്‍ , അഡ്വ.പി.ആര്‍. മുരളീധരന്‍, ഷാജി പുള്ളോലില്‍ തുടങ്ങിയവര്‍ ചതയദിന സന്ദേശം നല്‍കി. നഗരസഭാധ്യക്ഷ ബീന ടോമി സാന്ത്വനം സഹായനിധി വിതരണം ചെയ്‌തു. ആയിരക്കണക്കിന്‌ പ്രവര്‍ത്തകര്‍ ഘോഷയാത്രയിലും സാംസ്‌കാരിക സമ്മേളനത്തിലും പങ്കെടുത്തു.

എസ്‌.എന്‍.ഡി.പി രാജാക്കാട്‌ ശാഖയോഗത്തിന്റെ നേതൃത്വത്തില്‍ നടന്ന നാരായണ ഗുരുദേവ ജയന്തി ആഘോഷം രാജാക്കാടിനെ മഞ്ഞക്കടലാക്കി.
ശാഖായോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 11 കുടുംബ യൂണിറ്റുകളില്‍നിന്നും രാവിലെ മുതല്‍ ഘോഷയാത്രകള്‍ വാദ്യമേളങ്ങളുടെ അകമ്ബടിയോടുകൂടി അര്‍ച്ചനപടിയില്‍ സംഗമിച്ചു. തുടര്‍ന്ന്‌ സംയുക്‌ത ഘോഷയാത്ര ക്ഷേത്ര സന്നിധിയിലേക്ക്‌ ടൗണ്‍ ചുറ്റി പ്രയാണമാരംഭിച്ചപ്പോള്‍ രാജവീഥിയിലൂടെ മഞ്ഞക്കടല്‍ഒഴുകി വരുന്ന പ്രതീതിയാണ്‌ അനുഭവപ്പെട്ടത്‌.
ഘോഷയാത്രയില്‍ പങ്കെടുത്ത ആയിരങ്ങള്‍ മഞ്ഞവസ്‌ത്രവും മഞ്ഞ തൊപ്പിയുമാണ്‌ ധരിച്ചിരുന്നത്‌. നിരവധി നിശ്‌ചല ദൃശ്യങ്ങളും പ്ലോട്ടുകളും ഘോഷയാത്രയ്‌ക്ക് കൊഴുപ്പേകി. രാജാക്കാട്‌ യൂണിയന്‍ പ്രസിഡന്റ്‌, യോഗം അസി: സെക്രട്ടറി, ശാഖായോഗം പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌, യൂണിയന്‍ കൗണ്‍സിലര്‍, വനിത സംഖം-യൂത്ത്‌മൂവ്‌മെന്റ്‌ ഭാരവാഹികള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഘോഷയാത്ര ഗുരുദേവ സന്നിധിയില്‍ എത്തിയ ശേഷം മേല്‍ശാന്തി എം. പുരുഷോത്തമന്‍ ശാന്തിയുടെ മുഖ്യകാര്‍മികത്വത്തില്‍ ഗുരുപൂജയും സമൂഹപ്രാര്‍ത്ഥനയും നടന്നു. തുടര്‍ന്ന്‌ ശാഖാപ്രസിഡന്റ്‌ സാബു ബി. വാവലക്കാടിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം യൂണിയന്‍ പ്രസിഡന്റ്‌ എം.ബി ശ്രീകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു. യോഗം അസി: സെക്രട്ടറി കെ.ഡി. രമേശ്‌ ചതയ ദിന സന്ദേശം നല്‍കി. ശാഖാവൈസ്‌ പ്രസിഡന്റ്‌ വി. എസ്‌ ബിജു, യൂണിയന്‍ കൗണ്‍സിലര്‍ ഐബി പ്രഭാകരന്‍, യൂണിയന്‍ കമ്മിറ്റിയംഗം വി.എം. വിജയന്‍, വനിത സംഘം പ്രസിഡന്റ്‌ ദീപ ജോഷി, യൂത്ത്‌മൂവ്‌മെന്റ്‌ പ്രസിഡന്റ്‌ എം. ആര്‍. ശ്രീരാജ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മാന വിതരണം സെക്രട്ടറി കെ.പി.സജീവ്‌ നിര്‍വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments