ചെറു തോണി: കഞ്ഞിക്കുഴി സഹകരണ ബാങ്ക് പ്രസിഡൻറായി രണ്ടാം തവണയും ലിസി ജോസ് ഐക്യകണ്ഠേന തിരഞ്ഞെടുക്കപ്പെട്ടു. നേരത്തെ നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് നേതൃത്വത്തിൽ മത്സരിച്ച സഹകരണ സംരക്ഷണ മുന്നണിക്ക് തിളക്കമാർന്ന വിജയം ലഭിച്ചിരുന്നു. സഹകരണ സംരക്ഷണ മുന്നണി പാനലിലെ മുഴുവൻപേരും മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചു.
ലിസി ജോസ്. കെ കെ ജയൻ, ജോസഫ് അവിര, ഇടി ദിലീപ്, ശശി കണ്ണിയാലിൽ. സെയിദ്മീരാൻ പോന്നപ്പാല,കെ ജി റെജി, റോബിൻ ജേക്കബ്, ഉമാദേവി, സുരേഷ് പി നാരായണൻ, എം ജി സിജോമോൻ, ബിജു പുരുഷോത്തമൻ, സോണിയ തങ്കച്ചൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.



