ഇടുക്കി അപകടത്തിൽ മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു. അന്വേഷണത്തിൻ്റെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണോ ഡ്രൈവറുടെ കുഴപ്പമാണോ എന്നും പരിശോധിക്കുന്നുണ്ട്. ഉല്ലാസയാത്രക്കായി ഉപയോഗിക്കുന്ന ബസാണിത്. മെക്കാനിക്കല്‍ സൈഡ് വീഴ്ചയുണ്ടായിട്ടുണ്ടോയെന്നും പരിശോധിക്കും. പുതിയ വണ്ടി വാങ്ങാന്‍ നിലവിൽ നിവൃത്തിയില്ല. റൂട്ടിലോടിക്കാന്‍ പോലും ബസ് ഇല്ലാത്ത സ്ഥിതിയാണ്. മുമ്പ് വാങ്ങിയ വണ്ടികളുടെ പണം ഇതുവരേയും തിരിച്ച് നല്‍കിയിട്ടില്ല. കെഎസ്ആര്‍ടിസി ലാഭത്തിലായിട്ടില്ല. ഒന്നോ രണ്ടോ ദിവസം മാത്രം ലാഭത്തിലായാല്‍ പോരായെന്നും മന്ത്രി പറഞ്ഞു.



