Tuesday, February 24, 2026
No menu items!
Homeവാർത്തകൾഇടുക്കിയിൽ നിന്ന് ഒരു സ്നേഹഗാഥ: പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ലെന

ഇടുക്കിയിൽ നിന്ന് ഒരു സ്നേഹഗാഥ: പിതാവിന് സ്വന്തം കരള്‍ പകുത്തു നല്‍കി ലെന

ചെറുതോണി : ഇടുക്കി കീരിത്തോട് സ്വദേശി ലെവിസണും പറയാനുള്ളത്. മകള്‍ ലെനയാണ് ലെവിസണു കരള്‍ ദാനം ചെയ്തത്. പത്തനാപുരത്തു ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി ജോലിചെയ്തു കൊണ്ടിരിക്കെയാണ് ലെവിസണിനു കരളിനു പ്രശ്നങ്ങള്‍ കണ്ടു തുടങ്ങുന്നത്. 4 വർഷം രോഗങ്ങള്‍ പിന്തുടർന്നു. കരള്‍ മാറ്റിവയ്ക്കണമെന്നു ഡോക്ടർമാർ പറഞ്ഞെങ്കിലും മരുന്നുകളിലൂടെ പരമാവധി മുന്നോട്ടു പോയി. കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ലെവിസണ്‍ കിടപ്പിലായി. തുടർന്നാണു കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്. മകള്‍ ലെന കരള്‍ ദാനം ചെയ്യാൻ സന്നദ്ധയായി. കഴിഞ്ഞ ഡിസംബറില്‍ നടന്ന ശസ്ത്രക്രിയയ്ക്കു ശേഷം ഇരുവരും ആരോഗ്യം വീണ്ടെടുത്തു.

ലെവിസണിന്റെ ശരീരത്തിലെ രക്തത്തിന്റെ അളവ് അപകടകരമായ തരത്തില്‍ കുറവായതിനാല്‍ ചില പ്രശ്നങ്ങളുണ്ടായിരുന്നു സർജറിക്ക്. പക്ഷേ മറ്റാരുടെയും രക്തം സ്വീകരിക്കാതെ ശസ്ത്രക്രിയ നടത്തണമെന്ന് അദ്ദേഹം ശഠിച്ചു. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധൻ ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തില്‍ 2023 ഡിസംബർ 6നു ശസ്ത്രക്രിയ പൂർത്തിയാക്കി.
250 മില്ലി ലീറ്റർ രക്തം മാത്രമാണു ശസ്ത്രക്രിയയ്ക്കിടെ ലെവിസണിന്റെ ശരീരത്തില്‍ നിന്നു നഷ്ടമായത്.

ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഇപ്പോള്‍ ഇടുക്കിയില്‍ കൃഷിയും മറ്റുമായി കഴിയുകയാണു ലെവിസണ്‍. അച്ഛനു കരള്‍ നല്‍കാനായി ലെന ദീർഘകാലം പഠനത്തില്‍ നിന്ന് അവധിയെടുത്തു.
പിന്നീട് എംബിഎ പൂർത്തിയാക്കിയ ലെന ഇപ്പോള്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments