സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ ഇടപ്പള്ളി സെന്റ് ജോർജ്ജ് ഫൊറോന ദേവാലയത്തിൽ വി. ഗീവർഗ്ഗീസ് സഹദായുടെ പ്രധാന തിരുനാൾ നാളെ
ഏപ്രിൽ 25 കൊടിയേറിയ തിരുനാൾ മെയ് 11ന് എട്ടാമിടത്തോടെ സമാപിക്കും
തിരുനാൾ ദിനമായ നാളെ രാവിലെ 5ന്
വിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ തിരുസ്വരൂപം പന്തലിലേക്ക് എഴുന്നള്ളിച്ചു വയ്ക്കും തുടർന്ന് 5.45 നും,7നും,9നും വിശുദ്ധ കുർബാന
10.30 ന്
ഫാ. മെൽവിൻ ചിറ്റിലപ്പിള്ളിയുടെ പ്രധാന കാർമ്മികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന
കുർബാന മദ്ധ്യേ പ്രസംഗം :
റവ. ഫാ. തോമസ് പൈനാടത്ത്
ഉച്ചകഴിഞ്ഞ് 12.30ന് ലാറ്റിൻ ക്രമത്തിലും 3.30ന് മലങ്കര ക്രമത്തിലും കുർബാന തുടർന്ന് പട്ടണ പ്രദക്ഷിണം തുടർന്ന്
വൈകിട്ട്
8.00 വിശുദ്ധ കുർബാന വൈകിട്ട് 10.30ന് വിശുദ്ധൻ്റെ തിരുസ്വരൂപം പഴയ പള്ളിയിലേക്ക് എടുത്തുവയ്ക്കും
കേരളത്തിനകത്തും പുറത്തുനിന്നും അനേകം വിശ്വാസികൾ തിരുനാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇടപ്പള്ളിയിലേയ്ക്ക് എത്തിചേരുന്നു.
ഇടപ്പള്ളി പള്ളിയിലെ ഗീവർഗീസ് സഹദായുടെ അനുഗ്രഹം തേടി നാനാജാതി മതസ്ഥർ ഈ തിരുനാളിൽ എത്താറുണ്ട്.
ഇടപ്പള്ളി പള്ളിയിലെ നേർച്ച കാഴ്ചകൾ പ്രസിദ്ധമാണ് പ്രത്യേകിച്ച് കോഴിനേർച്ച
തിരുനാൾ പ്രമാണിച്ചു കൊച്ചി മെട്രോ സർവീസ് നീട്ടും. മേയ് 11-ാം തീയതി വരെയാണ് സർവീസ് നീട്ടുക. ഇടപ്പള്ളി മെട്രോ സ്റ്റേഷനിൽനിന്ന് ആലുവയിലേക്കും തൃപ്പൂണിത്തുറയിലേക്കും രാത്രി 11 മണിവരെ സർവീസ് ഉണ്ടാകും.