5 കോടി രൂപ വിനിയോഗിച്ച് ബിഎം ആൻഡ് ബിസി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച ഇടക്കുന്നം – കൂവപ്പള്ളി റോഡിന്റെ ഉദ്ഘാടനം സംസ്ഥാന പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി അഡ്വ. പി. എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
പാറത്തോട് ഗ്രാമപഞ്ചായത്തിലെ കൂവപ്പള്ളി, കാരികുളം, കൂരം തൂക്ക് നിവാസികൾക്ക് കൂവപ്പള്ളിയിൽ നിന്നും ഇടക്കുന്നം പാറത്തോട് പ്രദേശത്തേക്ക് എത്തുന്നതിനു പാറത്തോട് ഇടക്കുന്നം സി എസ് ഐ മേഖലയിൽ നിന്നും കൂവപ്പള്ളിയിലേക്ക് വളരെ വേഗത്തിൽ എത്തുന്നതിനും ഉപകരിക്കുന്ന ഇടക്കുന്നം – കാരികുളം കൂവപ്പള്ളി റോഡിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പിൽ നിന്നും 5 കോടിരൂപ അനുവദിച്ച് ബി എം & ബി സി നിലവാരത്തിൽ നവീകരണ ജോലികൾ പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കിയ റോഡിന്റെ ഉദ്ഘാടനം മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു.
ഇടക്കുന്നം വാരിക്കാട്ട് കവലയിൽ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ യുടെ അധ്യക്ഷതയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ് , ജില്ലാ പഞ്ചായത്ത് മെമ്പർ പി ആർ അനുപമ, പാറത്തോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോർജുകുട്ടി ആഗസ്തി, കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എബ്രഹാം തോമസ് , ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സോഫി ജോസഫ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഡ്വ. സാജൻ കുന്നത്ത് , മോഹനൻ ടി ജെ , ഡാനി ജോസ് , ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻമാരായ ടി രാജൻ, കെ എ സിയാദ്, ജിജിമോൻ ഫിലിപ്പ് , മുൻ പ്രസിഡന്റുമാരായ ജോണിക്കുട്ടി മഠത്തിനകം , വിജയമ്മ വിജയലാൽ, ഡയസ് മാത്യു കോക്കാട്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോസിന അന്ന ജോസ്, ആന്റണി മുട്ടത്തു കുന്നേൽ , ബിജോജി തോമസ് , അലിയാർ കെ യു , സുമി അലിയാർ , ഷാലമ്മ ജെയിംസ്, കെ പി സുജീലൻ, ബീന ജോസഫ് , വിവിധ കക്ഷി നേതാക്കളായ വി എ ഷാജഹാൻ ( സിപിഐഎം ) പിടി ബനിയാം ( കോൺഗ്രസ്) ടി കെ ഹംസ ( സിപിഐ ) തോമസ് കട്ടയ്ക്കൽ ( കേരള കോൺഗ്രസ് എം ) സെനുലാബ്ദിൻ ( മുസ്ലിം ലീഗ് ) ബിനു ഇല്ലിക്ക മുറി (ബി ജെ പി ) ബെന്നി വടശ്ശേരി ( ജനാധിപത്യ കേരള കോൺഗ്രസ് ) സിബി നമ്പുടാകം എന്നിവർ പ്രസംഗിച്ചു. പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ ശശികുമാർ സ്വാഗതവും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ രാഗിണി എൻ നന്ദിയും പറഞ്ഞു. എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോസ് രാജൻ കെ റിപ്പോർട്ടും അവതരിപ്പിച്ചു.
ഗ്രാമപഞ്ചായത്തിന്റെ 8 മുതൽ 12 വരെയുള്ള ഉൾപ്രദേശ വാർഡുകളിലെ ജനങ്ങൾക്കും ഇടക്കുന്നം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കും പാറത്തോട് നിന്ന് എരുമേലി ഭാഗത്തേക്കുള്ള എളുപ്പ വഴി എന്നുള്ള നിലയിൽ ശബരിമല തീർത്ഥാടകർക്കും ഏറെ പ്രയോജനപ്രദമാണ് ഈ റോഡ്.