കായംകുളം: ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചാരുംമൂട് മേഖല വാർഷിക സമ്മേളനം ഒക്ടോബർ 22 തീയതി നടത്തി. ഭരണിക്കാവ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ മേഖലാ പ്രസിഡന്റ് ഷാൽ വിസ്മയയുടെ അധ്യക്ഷതയിൽ മാവേലിക്കര എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനം ചെയ്തു. പ്രതിനിധി സമ്മേളനം, ജില്ലാ പ്രസിഡന്റ് എസ് മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി ബി സുദർശനൻ മുഖ്യപ്രഭാഷണം നടത്തി.
ഫോട്ടോഗ്രാഫി, സ്പോർട്സ് വിദ്യാഭ്യാസ അവാർഡുകൾ എന്നിവ ബി രവീന്ദ്രൻ, സന്തോഷ് ഫോട്ടോ വേൾഡ്, സുരേഷ് ചിത്രംമാലിക എന്നിവർ വിജയികൾക്ക് സമ്മാനിച്ചു. അനിൽ ഫോക്കസ്,പ്രസാദ് ചിത്രാലയ, ജോണി ജോസഫ്, ചിത്ര മുരളി, ഗോപിനാഥ് പണിക്കർ, യു ആർ മനു റെജി മാത്യു, എന്നിവർ ആശംസകൾ അറിയിച്ചു. മേഖലാ സെക്രട്ടറി സലീൽ ഫോട്ടോ പാർക്ക് സ്വാഗതവും , ട്രഷറർ ആർ ബിജു നന്ദിയും രേഖപ്പെടുത്തി.



