ഓങ്കോളജി നഴ്സിങ്ങിൽ ഡിപ്ലോമ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്റർ (ആർ സി സി) നടത്തുന്ന ഒരു വർഷത്തെ പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ ഓങ്കോളജി നഴ്സിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.
സെപ്തംബർ 15 വൈകിട്ട് അഞ്ച് മണി വരെ ഓൺലൈനായി അപേക്ഷ സ്വീകരിക്കും. സെപ്തംബർ 20 വൈകിട്ട് നാല് മണിക്ക് മുൻപ് അപേക്ഷയുടെ പ്രിന്റൗട്ട് തപാലിൽ അഡിഷണൽ ഡയറക്ടർക്ക് (അക്കാദമിക്) ലഭിക്കണം. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.



