ചെങ്ങമനാട്: പുരോഗമന സാഹിത്യ സംഘം കാഞ്ഞൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ജനകീയ ചിത്രരചനാ പരിപാടിയായ ആർക്കും വരക്കാം ആർക്കും പാടാം എന്ന കലാപരിപാടി
ശ്രീശങ്കരാ സംസ്കൃത സർവ്വകലാശാല ചിത്രകലാ വിഭാഗം മേധാവി ഡോ: ജോതിലാൽ ഉൽഘാടനം ചെയ്തു. ചിത്രകലാകാരന്മാരായ കെ.ആർ.കുമാരൻ മാസ്റ്റർ, സിന്ധു ദിവാകരൻ, ബാബു സി. എന്നിവരും മറ്റു ചിത്രകലാന്മാരും ഭീകരതക്കും വിഘടന വാദത്തിനും വർഗീയതക്കും എതിരായ ചിത്രരചനക്ക് നേതൃത്വം നൽകി. സി പി എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, ഏരിയ സെക്രട്ടറി ഷാജിയോഹന്നാൻ, ജില്ലാ കമ്മിറ്റിയംഗം സി.കെ. സലിം കുമാർ, മഹിളഏരിയ പ്രസിഡൻ്റ് വിനിത ദിലീപ് എന്നിവർ പ്രസംഗിച്ചു.
ചിത്രകാലാകാരന്മാരൻമാർക്കുള്ള ഉപഹാരങ്ങൾ കെ പി ബിനോയി, ടി.ഐ. ശശി പി . അശോകൻ, കെ.പി. റജീഷ് , സച്ചിൻ കുര്യാക്കോസ്, റോജീസ് മുണ്ടപ്ലാക്കൽ, എ.എ. സന്തോഷ്, കെ.വി. അഭിജിത്ത്, വി.ഡി. രാധാകൃഷ്ണൻ എന്നിവർ നൽകി. യോഗത്തിൽ പ്രസിഡൻ്റ് എം.എസ് മോഹനൻ അധ്യക്ഷത വഹിച്ചു.



