Saturday, August 2, 2025
No menu items!
Homeകലാലോകംആസിഫ് അലിയും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രേഖാചിത്രം’ തിയറ്ററുകളിൽ മികച്ച പ്രതികരണം...

ആസിഫ് അലിയും അനശ്വരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘രേഖാചിത്രം’ തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി 

പുതുവർഷം ആവേശത്തോടെ തന്നെ ആരംഭിച്ചിരിക്കുകയാണ് ആസിഫ് അലിയും അനശ്വരയും. ഇരുവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘രേഖാചിത്രം’ ഗംഭീര പ്രതികരണവുമായി പ്രദർശനം തുടരുകയാണ്. ചിത്രം നിർമ്മിച്ചിരിക്കുന്നത് കാവ്യ ഫിലിം കമ്പനി, ആൻ മെഗാ മീഡിയ എന്നീ ബാനറുകളിൽ വേണു കുന്നപ്പിള്ളിയാണ്. മെഗാ സ്റ്റാറിന്റെ ദി പ്രീസ്റ്റിന് ശേഷം ഹെവി മേക്കിംഗിലൂടെ ജോഫിൻ വീണ്ടും കൈയ്യടി നേടുകയാണ്. ജോൺ മന്ത്രിക്കൽ, രാമു സുനിൽ എന്നിവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. കഥ, മേക്കിങ്, പെർഫോമൻസ് ഇത് തന്നെയാണ് രേഖാചിത്രത്തിന്റെ നെടുംതൂണ്. യാതൊരുവിധ വലിച്ചു നീട്ടലോ കൂട്ടിച്ചേർക്കലോ ഒന്നുമില്ലാതെ നല്ല വൃത്തിയ്ക്ക് ഒരു ആൾട്ടർനേറ്റീവ് ഹിസ്റ്ററിയെ ഇൻവസ്റ്റിഗേഷൻ ത്രില്ലറിലേക്ക് സംവിധായകൻ ജോഫിൻ ടി ചാക്കോ രൂപപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിന്റെ കഥയാണ് ഹീറോ.

കഥയിലുള്ള ഒരോ ചെറിയ കണക്ഷൻസ് പോലും ഗംഭീരമായി അവതരിപ്പിച്ചിട്ടുണ്ട്. ചെറിയൊരു പാളിച്ച പറ്റിയാൽ മുഴുവനായി കൈവിട്ടു പോകാവുന്ന ഒരു പ്ലോട്ടിനെ തന്റെ ബ്രില്യൻസ് കൊണ്ട് തന്നെ ചേർത്തു പിടിക്കാനായി സംവിധായകന്. വലിയ ട്വിസ്റ്റുകളോ സസ്‌പെൻസ്‌കളോ ഇല്ലാതെ തന്നെ ഒരു ത്രില്ലർ ചിത്രം ഭംഗിയായി ഒരുക്കിയിട്ടുണ്ട് ജോഫിൻ. കെട്ടുറപ്പുള്ള തിരക്കഥയാണ് ചിത്രത്തിന്റെ മറ്റൊരു ശക്തി.

പ്രേക്ഷകരുടെ മനസിൽ തങ്ങി നിൽക്കുന്ന ഡയലോഗുകൾ മറ്റൊരു പ്രത്യേകതയാകുമ്പോൾ പെർഫോർമെൻസ് കൊണ്ട് ആസിഫും അനശ്വരയും പ്രേക്ഷകരെ കൈയ്യിലെടുത്തു. കാതോട് കാതോരം സിനിമയിലെ ദേവതൂതർ പാടി എന്ന പാട്ടും, ആ സിനിമയിലെ ലൊക്കേഷനും ആ കാലഘട്ടത്തെ കുറിച്ചുമൊക്കെ പുതിയ തലമുറയോട് വളരെ ഭംഗിയായി സംവദിക്കുന്നുണ്ട് സിനിമ. കുഞ്ഞ് സസ്‌പെൻസുമായി രണ്ടാം പകുതിയും പ്രേക്ഷകനെ ആവേശത്തോടെ സിനിമയിൽ തന്നെ പിടിച്ചിരുത്തും.

ആസിഫിന്റെ കരിയറിലെ മികച്ച പൊലീസ് വേഷങ്ങളുടെ ലിസ്റ്റിൽ രേഖാചിത്രത്തിലെ വിവേകും ഉണ്ടാകും ഇനി മുതൽ. വളരെ നീറ്റ് ആയിട്ട് രേഖ എന്ന കഥാപാത്രത്തെ അനശ്വരയും മികച്ചതാക്കി. 80 കളിലെ ലുക്കിലാണ് അനശ്വര ചിത്രത്തിലെത്തിയത്. ആ രംഗങ്ങൾ ഒക്കെയും അത്ര മനോഹരമായാണ് അനശ്വര ചെയ്ത് വെച്ചിരിക്കുന്നത്. മനോജ് കെ ജയൻ, സിദ്ദിഖ്, ഹരിശ്രീ അശോകൻ, നിശാന്ത് സാഗർ, സായ്കുമാർ, ജഗദീഷ്, സറൻ ഷിഹാബ്, ഇന്ദ്രൻസ്, ടിജി രവി, ശ്രീജിത്ത് രവി തുടങ്ങി ചിത്രത്തിലെത്തിയ ഓരോ അഭിനേതാക്കളും തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവച്ചത്.

സിനിമയുടെ സാങ്കേതിക വശങ്ങളിലേക്ക് വന്നാൽ കൈയ്യടി കൊടുക്കേണ്ടത് വിഎഫ്എക്‌സ് ടീമിനാണ്. എഐ ടെക്‌നോളജി മോശമല്ലാത്ത രീതിയിൽ കൈകാര്യം ചെയ്തു എന്നത് അഭിനനന്ദാർഹമാണ്. മമ്മൂട്ടിയുടെ രംഗങ്ങളും അതുപോലെ കാതോട് കാതോരം സിനിമ ലൊക്കേഷനുമൊക്കെ അതിഗംഭീരമായി തന്നെ എഐ ഉപയോഗിച്ച് റീക്രിയേറ്റ് ചെയ്തിട്ടുണ്ട്. അപ്പു പ്രഭാകറിന്റെ ഛായാഗ്രഹണവും കൈയ്യടി അർഹിക്കുന്നുണ്ട്. മുജീബ് മജീദ് ആണ് ചിത്രത്തിന് സംഗീത സംവിധാനമൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും എടുത്തു പറയേണ്ടതാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments