ആശാ വർക്കർമാർക്ക് ഇൻസെന്റീവ് നൽകുന്നതിനടക്കം ദേശീയ ആരോഗ്യ മിഷന്റെ (എൻഎച്ച്എം) വാർഷിക ഫണ്ടിൽ 380 കോടി രൂപയുടെ വർധന വേണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ തത്വത്തിൽ അംഗീകരിച്ചു.
2025-26 ലെ ഫണ്ടിലാണ് വർധന. എന്നാൽ 2023-24 ലെ കുടിശികയായ 636.88 കോടി അനുവദിക്കണമെന്ന ആവശ്യത്തോട് എൻഎച്ച്എം ദേശീയ മിഷൻ ഡയറക്ടർ ആരാധന പട്‌നായിക്കോ മറ്റുദ്യോഗസ്ഥരോ പ്രതികരിച്ചില്ല. ഡൽഹിയിലെ ഉദ്യോഗസ്ഥ യോഗത്തിൽ കേരളത്തിൽ നിന്ന് ആരോഗ്യ അഡിഷനൽ ചീഫ് സെക്രട്ടറി രാജൻ എൻ. ഖോബ്രഗഡെയും, എൻഎച്ച്എം കേരള മിഷൻ ഡയറക്‌ടർ വിനയ് ഗോയലുമാണ് പങ്കെടുത്തത്.