ട്രിച്ചി: സാങ്കേതിക തകരാര്‍ മൂലം യാത്ര തുടരാനാകാഞ്ഞ ഷാർജയ്ക്കുള്ള എയർ ഇന്ത്യാ വിമാനം തിരിച്ചിറക്കി. വൈകിട്ട് 5.40 ന് പറന്നു പൊങ്ങിയ വിമാനം സാങ്കേതിക തകരാർ മൂലം യാത്ര തുടരാനാകാതെ അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനത്തിലെ ഇന്ധനം കുറയ്ക്കാനായി രണ്ടര മണിക്കുറുകളോളം വിമാനതാവളത്തിന് മുകളിൽ വട്ടമിട്ട് പറന്ന വിമാനം 8.19 ഓടെ സുരക്ഷിതമായി തിരിച്ചിറക്കി. 141 യാത്രക്കാരാണ് വിമാനത്തിലുള്ളത്. എല്ലാവരും സുരക്ഷിതരാണ് എന്നത് അധികൃതർ അറിയിച്ചു. പെെലറ്റിന്റെ സമയോചിതമായ ഇടപെടലാണ് വൻ ദുരന്തം ഒഴിവാക്കിയത്.



