Monday, July 7, 2025
No menu items!
Homeകലാലോകം'ആലൻ' ഒക്ടോബർ 18ന് തീയേറ്ററിൽ

‘ആലൻ’ ഒക്ടോബർ 18ന് തീയേറ്ററിൽ

കാറോട്ടിയിൻ കാതലി എന്ന ചിത്രത്തിലൂടെ തമിഴിൽ തിളങ്ങിയ സംവിധായകനും, നിർമ്മാതാവുമായ ശിവ ആർ രചനവും, സംവിധാനവും നിർവ്വഹിക്കുന്ന ആലൻ എന്ന തമിഴ് ചിത്രം ഒക്ടോബർ 18 – ന് തമിഴ് നാട്ടിലും, കേരളത്തിലുമായി തീയേറ്ററിലെത്തും. ത്രി എസ് പിക്ച്ചേഴ്സിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രമാണിത്.

ജീവി, 8 തോട്ടക്കാരൻ, വനം, ജ്യോതി ,ജീവി 2 തുടങ്ങിയ അനേകം ചിത്രങ്ങളിലൂടെ തിളങ്ങിയ, നടനും നിർമ്മാതാവുമായ വെട്രിയാണ് നായകനായി അഭിനയിക്കുന്നത്. മാമാങ്കം, അച്ചായൻസ്, സർവ്വോപരിപാലാക്കാരൻ തുടങ്ങിയ മലയാളം ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രീയ താരമായി മാറിയ അനുസിത്താരയാണ് നായികയായി എത്തുന്നത്.തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ മലയാളി താരം ഹരീഷ് പേരടി ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ജർമ്മനിയിൽ നിന്ന് തമിഴ് സിനിമയിൽ തിളങ്ങിയ മാധുര്യയും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

തമിഴ് സിനിമയിൽ കാണാത്ത ശക്തമായൊരു കഥയുമായാണ് ആലൻ എത്തുന്നത്.
ത്രി എസ് പിക്ച്ചേഴ്സ് അവതരിപ്പിക്കുന്ന ആലൻ, രചന, സംവിധാനം ശിവ ആർ നിർവ്വഹിക്കുന്നു. ക്യാമറ – വിന്ദൻ സ്റ്റാലിൻ, സംഗീതം – മനോജ് കൃഷ്ണ, ഗാനരചന – കാർത്തിക് നേത, ആലാപനം – ശങ്കർ മഹാദേവൻ ,ചിന്മയി, നിഖിതഗാന്ധി, സീൻ റോൾഡൻ, മനോജ് കൃഷ്ണ, എഡിറ്റിംഗ് – എം യു.കാശിവിശ്വനാഥൻ, ആർട്ട് -ആർ.ഉദയകുമാർ, പി.ആർ.ഒ- അയ്മനം സാജൻ. വെട്രി, അനു സിത്താര ,ഹരീഷ് പേരടി, മാധുര്യ, കരുണാകരൻ, വിവേക് പ്രസന്ന, അരുവിമാധൻ കുമാർ തുടങ്ങിയവർ അഭിനയിക്കുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments