കൊച്ചി: ആലുവയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ കാണാതായതായി വിവരം. ഇന്ന് പുലർച്ചെ ആലുവ തോട്ടയ്ക്കാട്ടുകരയിലെ നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നാണ് പെൺകുട്ടികളെ കാണാതായത്. പ്രായ പൂർത്തി ആകാത്ത കുട്ടികളെയാണ് കാണാതായിട്ടുള്ളത്. 15,16,18 വയസ്സ് പ്രായമുള്ളവരാണ് കുട്ടികൾ. സംഭവത്തിൽ ആലുവ ഈസ്റ്റ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്.