കായംകുളം: വിദ്യാർത്ഥികൾക്കുള്ള കൺസഷൻ രാവിലെ ആറു മുതൽ വൈകിട്ട് ഏഴ് വരെ ആക്കി. സമയങ്ങളിൽ വന്ന മാറ്റം വരുത്തി കൊണ്ടുള്ള സ്റ്റിക്കർ ബസുകളിൽ പതിക്കുന്നതിൻ്റെ
ഉദ്ഘാടനം ആലപ്പുഴ ജില്ലാ ജഡ്ജി കെ കെ ബാലകൃഷ്ണൻ നിർവ്വഹിച്ചു. കായംകുളം കോടതിയ്ക്ക് മുന്നിലായിരുന്നു ചടങ്ങ്. മുൻ കാലങ്ങളിൽ 8.30 മുതൽ വൈകിട്ട് അഞ്ചു മണി വരെ ആയിരുന്നു കൺസെഷൻ അനുവധിച്ചിരുന്നത്.
ജുനിയർ സിവിൽ ജഡ്ജ് എ.അനീസ, സിവിൽ ജൂനിയർ ജഡ്ജ് , ഐശ്വര്യ റാണി ഡി.വൈ.എസ്.പി ബാബുക്കുട്ടൻ, Ad സുനി സെക്രട്ടറി ബാർ അസോസിയേഷൻ പ്രസിഡൻറ് ബോബൻ, സെക്രട്ടറി കാർത്തികപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി, രാജീവ് AP ലീഗൽ കോഡിനേറ്റർ കായംകുളം മുനിസിപ്പാലിറ്റി, തുടങ്ങിയവർ പങ്കെടുത്തു.