Wednesday, July 9, 2025
No menu items!
Homeവാർത്തകൾആലപ്പുഴയിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 13ന് അവധി

ആലപ്പുഴയിലെ നാല് താലൂക്കുകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഡിസംബർ 13ന് അവധി

ആലപ്പുഴ: ആലപ്പുഴയിലെ നാല് താലൂക്കുകളില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച അവധി. ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ചാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കുട്ടനാട്, ചെങ്ങന്നൂര്‍, മാവേലിക്കര, അമ്പലപ്പുഴ താലൂക്കുകളിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. പൊതുപരീക്ഷകള്‍ മുന്‍ നിശ്ചയപ്രകാരം നടക്കും. പരീക്ഷകള്‍ക്ക് ഉത്തരവ് ബാധകമല്ലെന്ന് കളക്ടര്‍ പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ഡിപ്പോകളില്‍ നിന്നും ക്ഷേത്രത്തിലേക്ക് കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിച്ചു. എല്ലാ സര്‍ക്കാര്‍ ഏജന്‍സികളെയും ഏകോപിപ്പിച്ചുകൊണ്ട് ആലപ്പുഴ പത്തനംതിട്ട ജില്ലാ കളക്ടര്‍മാര്‍ അവലോകനയോഗം ചേര്‍ന്നു. കേരളത്തില്‍ നിന്ന് മാത്രമല്ല തമിഴ്‌നാട് കര്‍ണാടക തുടങ്ങിയ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും ഒട്ടനവധി ഭക്തരാണ് ചക്കുളത്തുകാവില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്നത്. ഭക്തജനങ്ങളെ വരവേല്‍ക്കുന്നതിനും പൊങ്കാലയുടെ സുഗമായ നടത്തിപ്പിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയതെന്ന് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments