Tuesday, July 8, 2025
No menu items!
Homeവാർത്തകൾആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി

ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്; പത്തനംതിട്ടയിൽ ഇന്ന് പ്രാദേശിക അവധി

ആറന്മുള: ചരിത്രപ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള ഇന്ന്. നെഹ്റു ട്രോഫി മാതൃകയിലാണ് ഇക്കുറി വള്ളംകളി. വർഷങ്ങൾക്കു ശേഷം ജലഘോഷയാത്രയിൽ 52 പള്ളിയോടങ്ങളും പങ്കെടുക്കുന്നു എന്ന പ്രത്യേകതയും ഇത്തവണയുണ്ട്. എ, ബി ബാച്ചുകൾ ആയി തിരിച്ചാണ് മത്സരം. രാവിലെ ഒന്പതരയോടെ കളക്ടർ പതാക ഉയർത്തും. ഉച്ചയ്ക്ക് ഒന്നരയോടെ ജല ഘോഷയാത്രയും തുടർന്ന് മത്സര വള്ളംകളിയും നടക്കും.

വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ കളക്ടര്‍ പ്രാദേശിക പൊതു അവധി പ്രഖ്യാപിച്ചു. എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments