ആരോഗ്യ പരിചരണ സേവനങ്ങളെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ സാധിക്കുന്ന അന്താരാഷ്ട്ര കോണ്‍ക്ലേവ് കൊച്ചിയില്‍ സംഘടിപ്പിക്കുന്നു. അസോസിയേഷന്‍ ഓഫ് ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡേഴ്‌സ്- ഇന്ത്യ (എ.എച്ച്.പി.ഐ) ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ എറണാകുളം ലേ മെറിഡിയനിലാണ് കോണ്‍ക്ലേവ് സംഘടിപ്പിടിക്കുന്നത്.ആരോഗ്യമേഖലയിലെ അന്താരാഷ്ട്ര തലത്തിലുള്ള വിദഗ്ധര്‍, നയരൂപകര്‍ത്താക്കള്‍ തുടങ്ങിയവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.
സാമ്പത്തിക പരിമിതികള്‍ വെല്ലുവിളിയാകാതെ എല്ലാ വ്യക്തികള്‍ക്കും ചികിത്സകളും മറ്റ് ആരോഗ്യപരിചരണ സേവനങ്ങളും ഉറപ്പാക്കുന്നതിനായി യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കവറേജ് പ്രാബല്യത്തില്‍ വരുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ കോണ്‍ക്ലേവ് ചര്‍ച്ച ചെയ്യും. കിംസ്‌ഹെല്‍ത്ത് മാനേജിംഗ് ഡയറക്ടറും ചെയര്‍മാനുമായ ഡോ. എം.ഐ സഹദുള്ള (ഓര്‍ഗനൈസിംഗ് ചെയര്‍), രാജഗിരി ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാദര്‍ ജോണ്‍സണ്‍ വാഴപ്പിള്ളി (ഓര്‍ഗനൈസിംഗ് കോ. ചെയര്‍), കിന്‍ഡര്‍ ഹോസ്പിറ്റല്‍സ് സിഇഒ രഞ്ജിത് കൃഷ്ണന്‍ (ഓര്‍ഗനൈസിംഗ് സെക്രട്ടറി) എന്നിവരാണ് നേതൃത്വം നല്‍കുന്നത്. എഎച്ച്പിഐ ഡയറക്ടര്‍ ജനറല്‍ ഡോ.ഗിര്‍ധര്‍ ഗ്യാനി, പ്രസിഡന്റ് ഡോ. ഭബതോഷ് ബിശ്വാസ്, സ്ഥാപകാംഗം ഡോ. അലക്‌സ് തോമസ്, ഡയറക്ടര്‍ ഡോ. സുനില്‍ ഖേതര്‍പല്‍ തുടങ്ങിയവര്‍ പങ്കെടുക്കും.