തൊടിയൂർ പഞ്ചായത്തിലെ കല്ലേലി ഭാഗം 17ാം വാർഡിൽ മാരാരി തോട്ടം ജംഗ്ഷന് വടക്ക് വശത്താണ് ആഴ്ചകളായി കുടിവെള്ളം പാഴായി പോകുന്നത്. കരുനാഗപ്പള്ളി ജല അതോറിറ്റി ഉദ്യോഗസ്ഥരെ ഫോൺ മുഖാന്തിരവും നേരിട്ടും സമീപവാസികളിൽ പലരും സമീപിച്ചിട്ടും നാളിതുവരെ യാതൊരു പരിഹാരവുമില്ല. “ജലം അമൂല്യമാണ് അത് പാഴാക്കരുത്” അതിന് ഞങ്ങൾ എന്തുവേണം, എന്ന മനോഭാവമാണ് കരുനാഗപ്പള്ളി ജല അതോറിറ്റി ഉദ്യോഗസ്ഥർക്ക്. ഇനിയും ഇതിന് പരിഹാരം കണ്ടില്ല എങ്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച്, മറ്റ് സമര മാർഗ്ഗങ്ങളിലേക്കും നീങ്ങാനാണ് സമീപവാസികളുടെ തീരുമാനം.



