ചെങ്ങമനാട്: സാമൂഹിക ഐക്യദാർഢ്യ പക്ഷാചരണം 24 – ന്റെ ഭാഗമായി സംസ്ഥാന ആയുഷ് വകുപ്പിന്റെയും, പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വെസ്റ്റ് കോളനി ഗവൺമെന്റ് എൽ പി സ്കൂൾ വച്ച്, ഹെൽത്ത് ആൻഡ് വെൽനെസ്സ് സെന്റർ, മലയാറ്റൂർ ആയുർവേദ ഡിസ്പെൻസറിയുടെ സഹകരണത്തോടെ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി.
മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിൻസൺ കോയിക്കര അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കൊച്ചുത്രേസ്യാ തങ്കച്ചൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷിബു പറമ്പത്ത് , അങ്കമാലി ബ്ലോക്ക് എസ് സി ഡി ഒ വാസുദേവൻ, മെഡിക്കൽ ഓഫീസർമാരായ ഡോ. രശ്മി വി എൻ, ഡോ. ശ്രീലക്ഷ്മി, ഡോ. ജോർജ്, സീന ടീച്ചർ എന്നിവർ പ്രസംഗിച്ചു, സൗജന്യമായി ഷുഗർ പ്രഷർ പരിശോധനയും, ആയുർവേദ മരുന്ന് വിതരണവും നടത്തി, യോഗ അധ്യാപിക സീന ടീച്ചർ യോഗയുടെ ക്ലാസിന് നേതൃത്വം നൽകി.