വൈക്കം നഗരസഭയുടെയും വൈക്കം ഗവ: ആയുർവേദ ആശുപത്രിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സെപ്റ്റംബർ മാസം 19-ാം തീയതി വ്യാഴാഴ്ച വൈക്കം സത്യാഗ്രഹ മെമ്മോറിയൽ ഹാളിൽ നടന്ന ക്യാമ്പ് നഗരസഭാ ചെയർപേഴ്‌സൺ ശ്രീമതി പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
വൈസ് ചെയർമാൻ ശ്രീ പി ടി സുഭാഷിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു ഷാജി സ്വാഗതം ആശംസിച്ചു. മുനിസിപ്പൽ കൗൺസിലർമാർ ശ്രീ. കെ.പി. സതീശൻ ,ശ്രീ. ബി. ചന്ദ്രശേഖരൻ, ശ്രീ. എം. കെ. മഹേഷ്, ശ്രീ. ആർ. സന്തോഷ്, ശ്രീ. എബ്രാഹം പഴയകടവൻ .ശ്രീമതി രാജശ്രീ വേണുഗോപാൽ, ശ്രീമതി കവിത രാജേഷ്, ശ്രീമതി രേണുക രതീഷ്, ശ്രീമതി. എസ്. ഇന്ദിരാ ദേവി , ശ്രീമതി ലേഖ അശോകൻ, ശ്രീമതി. എ.സി. മണിയമ്മ, ശ്രീ. രാഹുൽ പി.എസ്, ശ്രീമതി മോഹനകുമാരി ഒ,. ശ്രീമതി രാധിക ശ്യാം , ശ്രീമതി കെ.ബി. ഗിരിജാകുമാരി, ശ്രീ. ബി. രാജശേഖരൻ, ശ്രീമതി സുശീല എം, നായർ ശ്രീമതി ബിജിമോൾ പി.ഡി,. ശ്രീ. അശോകൻ വെള്ളവേലി, ശ്രീമതി സൗമ്യ ഗോപാലകൃഷ്‌ണൻ എന്നിവർ ആശംസകൾ നേർന്നു.
മെഡിക്കൽ ഓഫീസർമാരായ ഡോ അഞ്ജലി കൃഷ്ണ. ഡൊ അനുപമ.ഡോ സൗമ്യ.ഡോ അലാന എന്നിവർ രോഗി ചികിത്സക്ക് നേതൃത്വം നൽകി. 78 പേർ പങ്കെടുത്ത ക്യാമ്പിൽ രക്തപരിശോധനകൾ നടത്തി. ആവശ്യമായ ഔഷധങ്ങളും സൗജന്യമായി വിതരണം ചെയ്തു.