ചെങ്ങമനാട്: ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ കേരള സർക്കാരിന്റെ ആയുഷ് വകുപ്പും നാഷണൽആയുഷ് മിഷൻ കേരളവും ചേർന്ന് നടത്തുന്ന ആയുഷ് വയോജന മെഡിക്കൽ ക്യാമ്പിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. വി എം.ഷംസുദ്ദീൻ നിർവ്വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു പാറപ്പുറം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. സിനി ജോണി, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സിൽവി ബിജു വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി ജെ ആന്റണി പഞ്ചായത്ത് മെമ്പർമാരായ കെ സി മാർട്ടിൻ, കെ പി അനൂപ്, സി പി മുഹമ്മദ്, പി കെ ബിജു, ജാരിയ കബീർ, മീന വേലായുധൻ, ഹോമിയോ ഡിസ്പെൻസറി ഡോക്ടർ നമിത, ആയുർവേദ ഡിസ്പെൻസറി ഡോക്ടർ നിഷ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
ആരോഗ്യകരമായ വാർദ്ധക്യം, വയോജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾ കൃത്യസമയത്ത് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി ശ്രീമൂലനഗരം ഗവൺമെന്റ് ആയുർവേദ ഡിസ്പെൻസറിയും ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറിയും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിച്ചത്. വിദഗ്ധരോഗ പരിശോധന, പ്രാഥമിക ലബോറട്ടറി സേവനങ്ങൾ, ബോധവത്കരണ ക്ലാസുകൾ, യോഗ ക്ലാസുകൾ, സൗജന്യ മരുന്നുകൾ എന്നിവ ക്യാമ്പിൽ സംഘടിപ്പിച്ചു.



