Saturday, December 20, 2025
No menu items!
Homeവാർത്തകൾആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഇന്ന് തുടക്കം; 70 വയസ് കഴിഞ്ഞ എല്ലാവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ്...

ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഇന്ന് തുടക്കം; 70 വയസ് കഴിഞ്ഞ എല്ലാവർക്കും ഇനി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ

70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും കേന്ദ്ര സർക്കാരിന്റെ ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഇന്ന് മുതൽ (29.10.2024) തുടക്കം കുറിക്കും.
കുടുംബത്തിലെ വാർഷിക വരുമാനം പരിഗണിക്കാതെ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും ആരോഗ്യ ഇൻഷുറൻസ് നൽകുന്ന ആയുഷ്മാൻ ഭാരത് ആരോഗ്യ ഇൻഷുറൻസ് പദ്ധതി ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു തുടക്കം കുറിക്കും. ഇതുവഴി 6 കോടി മുതിർന്ന പൗരൻമാർക്ക് അഞ്ചുലക്ഷം രൂപയുടെ പരിരക്ഷ ലഭിക്കും.

നിലവിൽ ആയുഷ്മാൻ ഭാരത് കാർഡ് ഉള്ള കുടുംബത്തിന് മുതിർന്നപൗരന്മാർക്ക് മാത്രമായി അഞ്ചുലക്ഷം രൂപ അധിക പരിരക്ഷ ലഭിക്കും. [ഒരു കുടുംബത്തിൽ ഒന്നിൽ കൂടുതൽ പേര് മുതിര്‍ന്നവർ ഉണ്ടേൽ ഓരോ പൗരനും 5 ലക്ഷം രൂപയുടെ പരിരക്ഷ നൽകും.]

എങ്ങനെ അപേക്ഷ നൽകാം..?

ഇതിനായി PMJAY സൈറ്റിലൂടെ അപേക്ഷിക്കാം. ഗൂഗിൾ പ്ലേ സ്റ്റോറിൽ ayushman app ഡൗൺലോഡ് ചെയ്ത് രജിസ്റ്റർ ചെയ്യാം. E-KYC നൽകണം. അടുത്തുള്ള CSC വഴിയും അപേക്ഷ നൽകാം. https://beneficiary.nha.gov.in സൈറ്റിൽ കയറിയും രജിസ്റ്റർ ചെയ്യാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments