കുര്യനാട്: പാവയ്ക്കൽ ഗവ.എൽ പി സ്ക്കൂൾ പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം അഡ്വ.മോൻസ് ജോസഫ് എം.എൽ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് ബൽജി ഇമ്മാനുവൽ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി.സി.കുര്യൻ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം മാത്യു, സിന്ധു മോൾ ജോക്കബ്, ഇ.ജെ ആഗസ്തി, എ.എം തോമസ്, സാബു തെങ്ങുംപള്ളി തുടങ്ങിയവർ പ്രസംഗിച്ചു.



