Tuesday, March 3, 2026
No menu items!
Homeവാർത്തകൾആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു

ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു

കിൻഷാസ: ആഫ്രിക്കൻ രാജ്യമായ കോംഗോയിൽ ബോട്ട് മറിഞ്ഞ് 78 പേർ മരിച്ചു. വ്യാഴാഴ്ച കിഴക്കൻ കോംഗോയിലെ കിവു തടാകത്തിൽ 278 യാത്രക്കാരുമായി പോയ ബോട്ടാണ് അപകടത്തിൽപെട്ടത്. മരണസംഖ്യ ഉയരാനിടയുണ്ട്. കൂടുതൽ ആളുകളെ കയറ്റിയതാണ് അപകടത്തിന് കാരണം. ദക്ഷിണ കിവു പ്രവിശ്യയിലെ മിനോവയിൽ നിന്ന് വടക്കൻ കിവു പ്രവിശ്യയിലെ ഗോമയിലേക്ക് പോവുകയായിരുന്നു. സായുധ സേനയും വിമതരും തമ്മിലുള്ള പോരാട്ടം ഗോമ, മിനോവ നഗരങ്ങൾക്കിടയിലുള്ള റോഡ് ഗതാഗതയോഗ്യമല്ലാതാക്കിയതിനാൽ നിരവധി പേർ ജല ഗതാഗതത്തെ അവലംബിക്കുന്നുണ്ട്.

ബോട്ടുകളിൽ അപകടകരമായ രീതിയിൽ ആളുകളെയും സാധനങ്ങളും കുത്തിനിറച്ചു കൊണ്ടുപോകുന്നത് പതിവുകാഴ്ചയാണ്. ഇതുമൂലം ചെറുതും വലുതുമായ ധാരാളം അപകടങ്ങളും സംഭവിക്കാറുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments