Thursday, August 7, 2025
No menu items!
Homeവാർത്തകൾആപ്പിൾ സ്റ്റോർ ആപ്പ് ഇനി ഇന്ത്യയിലും; എല്ലാ സേവനങ്ങളും ഒരു ക്ലിക്കില്‍

ആപ്പിൾ സ്റ്റോർ ആപ്പ് ഇനി ഇന്ത്യയിലും; എല്ലാ സേവനങ്ങളും ഒരു ക്ലിക്കില്‍

ദില്ലി: ഉപഭോക്താക്കൾക്ക് ആപ്പിളിന്‍റെ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് ആപ്പിൾ സ്റ്റോർ ആപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ച് കമ്പനി. ഉപഭോക്താക്കൾക്ക് ആക്‌സസ് ഉള്ള ഫിസിക്കൽ സ്റ്റോർ, അംഗീകൃത വിൽപ്പനക്കാർ, തേർഡ് പാര്‍ട്ടി റീട്ടെയിലർമാർ എന്നിവയ്‌ക്ക് പുറമേ രാജ്യത്തെ ആപ്പിളിന്‍റെ ഉല്‍പന്നങ്ങളിലേക്കും സേവനങ്ങളിലേക്കുമുള്ള പൂർണമായ ആക്സസാണ് ആപ്പിന്‍റെ ലക്ഷ്യം. തങ്ങളുടെ നെറ്റ്‌വര്‍ക്ക് ശക്തമാക്കിക്കൊണ്ട് രാജ്യത്തെ കൂടുതൽ ഉപയോക്താക്കളിലേക്ക് എത്താൻ ആപ്പിൾ സ്റ്റോർ ആപ്ലിക്കേഷന്‍ സഹായിക്കുമെന്ന് കമ്പനി പറയുന്നു. ഇന്ത്യയിലെ ഉപഭോക്താക്കളുടെ കസ്റ്റമൈസേഷനുകളും ആപ്പിൾ സ്റ്റോർ ആപ്പില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും വാങ്ങിയതിന് ശേഷം ഉപഭോക്താക്കൾക്ക് ഓൺലൈൻ വ്യക്തിഗത സജ്ജീകരണ സെഷനുകൾക്കായി ആപ്പിൾ സ്പെഷ്യലിസ്റ്റുകളുമായി കണക്റ്റ് ചെയ്യാനും ഹ്രസ്വ വീഡിയോകൾ വഴി വിവരങ്ങളറിയാനും ഉപകരണങ്ങളുടെ പൂർണ്ണ ശേഷി അൺലോക്ക് ചെയ്യുന്നതിന് പ്രാദേശിക സ്റ്റോറുകളുടെ സഹായം തേടാനുമുള്ള സംവിധാനം ഇതിലുണ്ട്. വിവിധ ഭാഷകളിൽ പേരുകൾ, ഇനീഷ്യലുകൾ അല്ലെങ്കിൽ ഇമോജികൾ എന്നിവ ഉപയോഗിച്ച് എയർപോഡുകൾ, ഐപാഡുകൾ, ആപ്പിൾ പെൻസിലുകൾ എന്നിവ പോലുള്ള ഉപകരണങ്ങൾ ആഡ് ചെയ്യാൻ ഉപയോക്താക്കളെ അനുവദിക്കുന്ന ആപ്പിളിന്‍റെ കസ്റ്റമൈസേഷൻ ഫീച്ചറുകളും ഇതിലുണ്ട്. ആപ്പ് സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം. 

ആപ്പിൾ സ്റ്റോർ ആപ്പ് ഉപയോഗിച്ച്, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഹോം ഡെലിവറി, ഇൻ-സ്റ്റോർ പിക്കപ്പ് എന്നിവയും തിരഞ്ഞെടുക്കാനാകും. ഇന്ത്യൻ വിപണിയിലെ നിക്ഷേപം കമ്പനി വർധിപ്പിക്കുന്ന സമയത്താണ്  ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ആപ്പിലൂടെയുള്ള ഈ ഡിജിറ്റൽ വിപുലീകരണത്തിലൂടെ മറ്റ് രാജ്യങ്ങളിൽ നൽകുന്ന അതേ പ്രീമിയം അനുഭവം ഇന്ത്യൻ ഉപഭോക്താക്കൾക്കും നൽകുമെന്നാണ് സൂചന. വ്യക്തിഗതമാക്കിയ ഷോപ്പിംഗ്, ഇഷ്‌ടാനുസൃതമാക്കൽ ഓപ്ഷനുകൾ, സൗകര്യപ്രദമായ ഡെലിവറി അല്ലെങ്കിൽ പിക്കപ്പ് രീതികൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ രാജ്യത്തെ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയെടുക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments