Monday, December 22, 2025
No menu items!
Homeവാർത്തകൾആന്ധ്ര ശ്രീകാകുളം ദുരന്തം: ക്ഷേത്രം നിർമിച്ചത് അനുമതിയില്ലാതെ; ഉടമയ്ക്കെതിരെ നരഹത്യക്ക് കേസ്

ആന്ധ്ര ശ്രീകാകുളം ദുരന്തം: ക്ഷേത്രം നിർമിച്ചത് അനുമതിയില്ലാതെ; ഉടമയ്ക്കെതിരെ നരഹത്യക്ക് കേസ്

അമരാവതി: ആന്ധ്രപ്രദേശിൽ തിക്കിലും തിരക്കിലുമുണ്ടായ ദുരന്തത്തിൽ ക്ഷേത്ര ഉടമ ഹരി മുകുന്ദ പാണ്ഡക്ക്‌ എതിരെ പോലീസ് കേസെടുത്തു.ക്ഷേത്രം നിർമ്മിച്ചത് അനുമതിയില്ലാതെ എന്നും കണ്ടെത്തൽ. ഇന്നലെയാണ് ആന്ധ്രയിലെ ശ്രീകാകുളം കാശിബുഗ്ഗ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ ഉണ്ടായ അപകടത്തിൽ 10 പേർ മരിച്ചത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ച് ആന്ധ്രാ സർക്കാർ. ഏകാദശി ആഘോഷത്തിനിടെയാണ് ദുരന്തമുണ്ടായത്. 3000 പേര്‍ക്ക് പ്രവേശനമുള്ള ക്ഷേത്രത്തില്‍ 25000 പേര്‍ എത്തിയെന്നാണ് പൊലീസ് പറയുന്നത്.പരിപാടിയെക്കുറിച്ച് അധികൃതരെ അറിയിക്കുകയോ,പൊലീസ് സഹായം തേടുകയോ ചെയ്തിട്ടില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. സ്വകാര്യ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിൽ മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചില്ല എന്നാണ് സൂചന. സംസ്ഥാനത്തെ സ്വകാര്യ നിർമ്മിത ക്ഷേത്രങ്ങളിൽ നിരീക്ഷണം ശക്തമാക്കുമെന്നും സർക്കാർ അറിയിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ സഹായധനം ആന്ധ്രപ്രദേശ് സർക്കാർ പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് മൂന്നുലക്ഷം രൂപയും നൽകും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments