Monday, July 7, 2025
No menu items!
Homeസ്ട്രീറ്റ് ലൈറ്റ്ആനവണ്ടിയില്‍ ഗവിയിലേക്കൊരു ഒരു ഉല്ലാസ യാത്ര; ഒക്ടോബർ 04 വെള്ളിയാഴ്ച രാവിലെ 5ന്

ആനവണ്ടിയില്‍ ഗവിയിലേക്കൊരു ഒരു ഉല്ലാസ യാത്ര; ഒക്ടോബർ 04 വെള്ളിയാഴ്ച രാവിലെ 5ന്

കാനനഭംഗിയുടെ ഒരു വേറിട്ട അനുഭവം എന്ന് തന്നെ പറയാം .പച്ച പുതപ്പണിഞ്ഞ മലനിരകളും, കളകളാരവം മുഴക്കുന്ന അരുവികളും, ഇതിനെല്ലാം ഇടയില്‍ തങ്ങളുടെ ആഹാരം തേടി അലയുന്ന വന്യമൃഗങ്ങളും. മനുഷ്യന്റെ കരവിരുതില്‍ പിറന്ന ഡാമുകളും. അങ്ങനെയങ്ങനെ പോകുന്നു ഗവിയാത്രയിലെ കാഴ്ചകള്‍.

ആങ്ങമുഴിയിൽ നിന്ന് വന മേഖലയിലേക്ക് പ്രവേശിക്കുന്നതോടെ തന്നെ കാലവസ്ഥയും കാഴ്ചകളും വന്യമായിത്തുടങ്ങും. ചീവീടുകളും ചിതൽ കാടകളും കാട്ടരുവികളും ചേർന്നു തീർക്കുന്ന സ്വാഗത ഗാനം. കുയിലിന്റെ കൂ കൂ നാദം,വേഴാമ്പാലുകളുടെ സംഘ ഗാനം. ഗജവീരന്മാർ ചവിട്ടി മെതിച്ച കുറ്റിക്കാടുകൾ, നാരകവും കുന്തിരിക്കവും, പേരയും മറ്റനേകം കാട്ടു മരങ്ങളും ചേർന്നൊഴുക്കുന്ന കാടിന്റെ സുഗന്ധം. ഒറ്റക്കൊമ്പൻമാരുടെ വിളയാട്ടം, മ്ലാവുകളുടെ തുള്ളിച്ചാട്ടം, കാട്ടു പോത്തുകളുടെ വീരപ്രകടനം, അട്ടകളുടെ അതിജീവനം.

അങ്ങനെയങ്ങനെ കാട് തൊട്ടറിഞ്ഞ് എഴുപതിലതിലധികം കിലോമീറ്റർ ആനവണ്ടി യാത്ര. വ്യൂ പോയിന്റുകളിലും മൃഗങ്ങളെ കാണുമ്പോഴുമൊക്കെ നിർത്തിത്തരികയും യാത്ര തീർത്തും ആസ്വാദ്യകരമാക്കുകയും ചെയ്യുന്ന ഡ്രൈവർമാരും, കണ്ടക്ടർമാരുമാണ് ആനവണ്ടിയിലുളളത്.

കെ.എസ്സ്.ഇ.ബിയുടെ കീഴിലുള്ള എട്ട് ഡാമുകളുണ്ട് ഈ കാട്ടു പാതയോരങ്ങളിൽ. അതിൽ അഞ്ചെണ്ണം നമുക്ക് കാണാൻ കഴിയും. മൂഴിയാർ ഡാം , കക്കി ഡാം,ആനത്തോട്, കൊച്ചു പമ്പ, ഗവി.

ഈ കാടിന്റെയും കാട്ടാറുകളുടെയും ഡാമുകളുടെയുമൊക്കെ സൗന്ദര്യത്തിന്റെ ഉത്ഭവം കക്കി ഡാമിൽ നിന്നാണെന്ന് തോന്നുന്നു. എന്ത് മനോഹരമാണ് കക്കി ഡാമും അവിടുത്തെ കാഴ്ചകളും. സുന്ദരന്മാരായ മലയണ്ണാന്മാരും, തുറിച്ചു നോട്ടക്കാരായ സിംഹവാലൻ കുരങ്ങുകളും, പീലി വിടർത്താൻ മടിച്ചു നിൽക്കുന്ന മയിലുകളും, ഇളം തെന്നലിൽ പാറിപറക്കുന്ന ചിത്രശലഭങ്ങളും, അങ്ങനെയങ്ങനെ.

കണ്ണിനും മനസിനും കുളിരേകുന്ന കാഴ്ച. ശുദ്ധ വായു ശ്വസിച്ചും കൊണ്ടൊരഞ്ചര മണിക്കൂർ നേരത്തെ യാത്ര. സ്വന്തം വണ്ടിയുമായി പോകുന്നതിനേക്കാൾ നല്ലത് ആനവണ്ടിയാണ്. ഇടുങ്ങിയ റോട്ടിലൂടെയുള്ള ഡ്രൈവിംഗില്‍ തീർച്ചയായും നല്ല ശ്രദ്ധ വേണം. അത് കാനനക്കാഴ്ച്ചകൾ ആസ്വദിക്കുന്നതിനൊരു തടസ്സം തന്നെയാണ്. കൂടാതെ ഗജ വീരന്മാരുടെ ആക്രമണത്തെയും ഭയക്കണം.

കാട് കഴിയുന്നത് ഇടുക്കി ജില്ലയിലെ വള്ളക്കടവിലാണ്. അവിടുന്ന് അല്പം കൂടി മുന്നോട്ട് പോയാൽ വണ്ടിപ്പെരിയാറായി. തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ ഒരു കൊച്ചു നഗരം. ക്യാമറക്കണ്ണിൽ ആ സൗരഭ്യത്തിന്റെ ഒരു ശതമാനം പോലും പകർത്താന് സാധ്യമല്ല. പിന്നീട് ഇടുക്കിയുടെ മറ്റൊരു പ്രകൃതി മനോഹരമായ പരുന്തും പാറയും കണ്ട് മടക്കം.

പത്തനംതിട്ടയില്‍ നിന്നും പുറപ്പെട്ട് മൈലപ്ര, മണ്ണാറകുളഞ്ഞി, വടശ്ശേരിക്കര, ആങ്ങമൂഴി, മൂഴിയാര്‍, കക്കി ഡാം വഴിയാണ് ഗവിയില്‍ എത്തിച്ചേരുന്നത്. വനപാത ആയതിനാല്‍ സാധാരണ റോഡിലെ യാത്രാനുഭവം ആയിരിക്കില്ല. പ്രകൃതിരമണീയമായ സ്ഥലങ്ങളില്‍ നിന്നു ഫോട്ടോയെടുക്കുവാനും, പ്രകൃതി ഭംഗിയാസ്വദിക്കുവാനുമുളള അവസരവും ലഭിക്കും.
കൂടാതെ കേരളത്തിലെ കോന്നിയിലെ കല്ലാർ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായ അടവി സന്ദർശിക്കാനും അവസരം. പശ്ചിമഘട്ടത്തിന്റെ മധ്യത്തിൽ നിൽക്കുന്ന കോന്നി-അടവി ഇക്കോ ടൂറിസം, സന്ദർശകരെ പ്രകൃതിയുടെ നിശബ്ദ സൗന്ദര്യത്തിലേക്ക് സ്വാഗതം ചെയ്യുന്നു.

അടവിയിലെ പ്രധാന ആകർഷണം കല്ലാർ നദിയിലൂടെയുള്ള കുട്ടവഞ്ചി സവാരിയാണ് . കോന്നി ഇക്കോ ടൂറിസത്തിൻ്റെ ഭാഗമാണ് അടവി ഇക്കോ ടൂറിസം. നിബിഡ വനത്തിലൂടെ ഒഴുകുന്ന കല്ലാർ പുഴയിലെ കുട്ടവഞ്ചി സവാരി വളരെ മനോഹരമാണ്.

യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.
ടിക്കറ്റ് ചാർജ്ജ് 1700/- രൂപ
(ഉച്ചഭക്ഷണം + കുട്ടവഞ്ചി സവാരി + പ്രവേശന ഫീസ്
ഉൾപ്പെടെ)

ഉല്ലാസയാത്രയുടെ വിവരങ്ങളെ കുറിച്ചറിയുന്നതിനും സീറ്റുകൾ ബുക്ക് ചെയ്യുന്നതിനും ബന്ധപ്പെടുക👇
9961222401

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments