തിരുവനന്തപുരം : ആള്‍ കേരള ഡോക്കുമെന്റ് റൈറ്റേഴ്‌സ് ആന്റ് സ്‌ക്രൈബ്‌സ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച നടക്കും. കിഴക്കേക്കോട്ട കാര്‍ത്തിക തിരുനാള്‍ തിയേറ്ററില്‍ രാവിലെ പത്ത് മണിക്ക് നടക്കുന്ന പരിപാടി രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ബി.സി.എസ്.നായര്‍ അധ്യക്ഷനാകും. ചടങ്ങില്‍ ആന്റണിരാജു.എം.എല്‍.എ, സംസ്ഥാന പ്രസിഡന്റ് കെ.ജി.ഇന്ദുകലാധരന്‍, ജില്ലാ സെക്രട്ടറി ഗോപന്‍ ഇടയ്‌ക്കോട്, ജില്ലാ ട്രഷറര്‍ തിരുവല്ലം വിജയകുമാരന്‍, ഒ.എം.ദിനകരന്‍, ബി.മോഹന്‍കുമാര്‍, പി.വേണുഗോപാലന്‍നായര്‍, വൃന്ദാമണി, അഗസ്റ്റന്‍ ജോസ്, ലാല്‍.എം.എസ്, അസീസ്, കുന്നത്തുകാല്‍ വിശ്വംഭരന്‍നായര്‍, എ.റ്റി.അനില്‍മേനോന്‍, രമഊരൂട്ടമ്പലം, മുരുക്കുംപുഴ വിജയകുമാരന്‍നായര്‍, വര്‍ക്കല മധു, ചന്ദ്രലത, ജസ്റ്റിന്‍രാജ്, ഗീതാകൃഷ്ണന്‍, ഓമനഅമ്മ ആര്യനാട്, സിന്ധുവിതുര, ലതകുമാരി എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ അനുമോദിക്കും.



