കാപ്പുകാട് : നെയ്യാർ വന്യജീവി സങ്കേതത്തിലെ വിവിധ ഉന്നതികളിലുള്ള ആദിവാസികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. തിരുവനന്തപുരം വന്യ ജീവി ഡിവിഷനിലെ അഗസ്ത്യ വനം ബയോളജിക്കൽ പാ ർക്ക് റേഞ്ചിന്റെയും പള്ളിപ്പുറം സി.ആർ. പി.എഫിന്റെയും സം യുക്തആഭിമുഖ്യത്തി ലായിരുന്നു മൾട്ടി സ്പെഷ്യാലിറ്റി മെഡി ക്കൽ ക്യാമ്പ്.
സി.ആർ.പി.എഫ് DIG നക്കീരൻ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
CRPF ഡോ. യോഗീന്ദ്ര, ഡോ.സ്വാമി എന്നിവരുടെ നേതൃത്വ ത്തിൽ വിവിധ
വിഭാഗങ്ങളിലുള്ള ഡോക്ടർമാർ മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്തു. കൂടാതെ അപകടത്തിൽപ്പെടുന്ന ആളിന് എങ്ങനെ സിപിആർ അഥവാ പ്രഥമ ശുശ്രൂഷ നൽകാം എന്നതിനെക്കുറിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കും സെറ്റിൽമെൻ്റ് നി വാസികൾക്കും CRPF
ഉദ്യോഗസ്ഥർ പരിശീലനം നൽകി.വിവിധ സെറ്റിൽമെൻ്റിൽ നിന്ന് തെ രഞ്ഞെടുക്കപ്പെട്ട 5 പേർക്ക് BP
അപ്പാരറ്റസ് സൗജന്യമായി നൽകുകയും ചെ യ്തു. മെഡിക്കൽ ക്യാമ്പിൽ ജി.ആർ.രോഹിണി മുഖ്യ പ്രഭാഷണം നടത്തി. അഗസ്ത്യവനം ബയോളജിക്കൽ പാർക്ക് ഡെപ്യൂട്ടി വാർഡൻ അനീഷ് ജി. ആർ, ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ
ഷിജു.എസ്. വി.നായർ എന്നിവർ മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി.