Saturday, August 2, 2025
No menu items!
Homeവാർത്തകൾആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടി

ആദായനികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള അന്തിമ തീയതി നീട്ടി

2025–26 അസസ്‌മെന്റ് വർഷത്തേക്കുള്ള ആദായനികുതി റിട്ടേണുകൾ (ഐടിആർ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂലൈ 31 ൽ നിന്ന് 2025 സെപ്റ്റംബർ 15 ആയി ആദായനികുതി വകുപ്പ് നീട്ടി. നികുതി റിട്ടേണുകൾ സമർപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത് നികുതിദായകർക്ക് രേഖകൾ ശേഖരിക്കുന്നതിനും മാർഗ്ഗനിർദ്ദേശങ്ങളിലും അനുസരണ മാനദണ്ഡങ്ങളിലും വരുത്തിയ മാറ്റങ്ങൾ പാലിക്കുന്നതിനും കൂടുതൽ സമയം നൽകും. ആദായനികുതി റിട്ടേൺ ഫോമുകളുടെ വിജ്ഞാപനം പുറപ്പെടുവിക്കുന്നതിൽ കാലതാമസം നേരിട്ടതിനെ തുടർന്നാണ് ഈ തീരുമാനം. കൂടാതെ, ആദായനികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള യൂട്ടിലിറ്റികൾ ആദായനികുതി വകുപ്പ് ഇതുവരെ നൽകിയിട്ടില്ല.

ആദായനികുതി റിട്ടേൺ സമർപ്പണം ലളിതവും കൃത്യവും സുതാര്യവുമാക്കാനായി ഐടിആർ ഫോമുകളിലും ചട്ടങ്ങളിലും അടുത്തിടെ ധനമന്ത്രാലയം മാറ്റങ്ങൾ കൊണ്ടുവന്നിരുന്നു. എന്നാൽ, റിട്ടേൺ സമർപ്പിക്കേണ്ട സിസ്റ്റത്തിൽ ഇതിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാനും ഐടിആർ യൂട്ടിലിറ്റികൾ സജ്ജമാക്കാനുമുണ്ട്. മേയ് 31 ആണ് ടിഡിഎസ് വിവരങ്ങൾ സമർപ്പിക്കേണ്ടിയിരുന്ന അന്തിമ തീയതി. ഈ വിവരങ്ങൾ ജൂണോടെ സിസ്റ്റത്തിൽ വരികയും വേണം. ഇതിനുള്ള സിസ്റ്റം അപ്ഡേറ്റിങ്ങും നടക്കാനുണ്ട്. ഈ സാഹചര്യത്തിലാണ് ഐടിആർ ഫയലിങ്ങിനുള്ള അന്തിമ തീയതി നീട്ടുന്നതെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സസ് വ്യക്തമാക്കി.

ശമ്പളക്കാരായ ജീവനക്കാർക്ക് അവരുടെ ആദായ നികുതി റിട്ടേണുകൾ സമർപ്പിക്കാൻ 46 ദിവസം കൂടി ലഭിക്കും. അവസാന തീയതിക്കുള്ളിൽ ഐടിആർ ഫയൽ ചെയ്തില്ലെങ്കിൽ 5,000 രൂപ വരെ പിഴ ഈടാക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments