മരങ്ങാട്ടുപിള്ളി: വ്യാപാരി വ്യവസായി ഏകോപന സമിതി മരങ്ങാട്ടുപിള്ളി യൂണിറ്റിൽ ദീർഘകാലം പ്രസിഡന്റ് ആയി സേവനം ചെയ്ത കരിക്കാട്ടുകണ്ണിയേൽ K. V. മാത്യു (മാമ്മച്ചൻ ) നെ നിലവിലെ യൂണിറ്റ് ഭാരവാഹികൾ അദ്ദേഹത്തിന്റെ ഭവനത്തിൽ സന്ദർശിച്ചു. ഇപ്പോൾ വിശ്രമജീവിതം നയിക്കുന്ന അദ്ദേഹത്തെ സ്നേഹോപഹാരം നൽകി ആദരിച്ചു ചെയ്തു. പ്രസിഡൻ്റ് മാർട്ടിൻ പുന്നക്കോട്ടിൽ, സെക്രട്ടറി ജോസ് എന്നിവർ നേതൃത്വം നൽകി.



