ചെങ്ങമനാട്: ഒക്ടോബറിൽ റിലീസ് ചെയ്യുന്ന മമ്മി സെഞ്ച്വറിയുടെ ആത്മ എന്ന ഹൊറർ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗ് പെരുമ്പാവൂർ ഫ്ലോറ റസിഡൻസിയിൽ നടന്നു. ബിൽഡിംഗ് ഡിസൈനർ ഉടമയും പ്രശസ്ത ജീവകാരുണ്യ പ്രവർത്തകനുമായ മുരളീധരൻ ഭദ്രദീപം കൊളുത്തിയ ചടങ്ങിൽ
പ്രശസ്ത സിനിമാതാരം ബോബൻ ആലംമൂടൻ സിഡി പ്രകാശനം ചെയ്തു.
മമ്മി സെഞ്ച്വറി, കൊച്ചുണ്ണി പെരുമ്പാവൂർ, ബേബി നേഹ, പ്രിയ, ഗാനരചയിതാക്കളായ രാജു മറ്റക്കുഴി, സന്തോഷ് കോടനാട്, സംഗീത സംവിധായകൻ അൻവർ അമൽ, ഗായകൻ നസീർ മിന്നൽ, ഫാദർ ഡോ. ടോണി മേതല, സാജു തലക്കോട്, അലി കാരോത്തി, സജീവ് ഗോകുലം, പരീത് മാസ്റ്റർ പൊതുപ്രവർത്തകരായ എൻ എ ഹസ്സൻ, എസ് എ മുഹമ്മദ്, സി കെ അബ്ദുല്ല, എൻ എ പരീത്, ബാവ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.



