ചെങ്ങമനാട്: ആലുവ താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി കാഞ്ഞൂർ എൻഎസ്എസ് കരയോഗത്തിൽ ആതിര ചലഞ്ചും, മന്നം സ്മൃതി യാത്രയും സംഘടിപ്പിച്ചു. പുതിയേടം, പിരാരൂർ കരയോഗ പ്രതിനിധികൾ പങ്കെടുത്തു. കാഞ്ഞൂർ കരയോഗം പ്രസിഡന്റ് കെ എൻ കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എറണാകുളം ലീഗൽ സർവീസ് അതോറിറ്റി സെക്ഷൻ ഓഫീസർ അഡ്വ: കെ നിഷ ഉദ്ഘാടനം ചെയ്തു.
മേഖല കൺവീനർ വി ഡി രാധാകൃഷ്ണൻ, ജാഥാ ക്യാപ്റ്റൻ രാധിക സജീവൻ, താലൂക്ക് യൂണിയൻ വനിതാ സമാജം വൈസ് പ്രസിഡന്റ് രാധിക ബാബു,കെ ആർ അപ്പുക്കുട്ടൻ,പുതിയേടം കരയോഗം പ്രസിഡന്റ് വി പി ഡി മേനോൻ, പിരാരൂർ കരയോഗം പ്രസിഡന്റ് എം എ ബാബു, അംബിക ബാലകൃഷ്ണൻ,രാജൻ, ഗീത ഉണ്ണികൃഷ്ണൻ, പ്രതിഭാ രാധാകൃഷ്ണൻ, സുരേഷ് കാലടി, ശ്യാമള സുരേഷ് എന്നിവർ സംസാരിച്ചു.