മാനന്തവാടി:ആട് ഫാം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി കേരള ലേബർ മൂവ്മെന്റ് (KLM) ന്റെ നേതൃത്വത്തിൽ ആട്ടിൻ കുട്ടികൾ വിതരണം ചെയ്യുന്ന പദ്ധതി മാനന്തവാടിയിൽ ആരംഭിച്ചു. മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ നടത്തുന്ന പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം WSSS ഫിനാൻസ് ഓഫീസർ ഫാ. റെജീഷ് കറുത്തേടത്ത് നിർവഹിച്ചു.രൂപതാ ഡയറക്ടർ സെബാസ്റ്റ്യൻ പാലംപറമ്പിൽ അധ്യക്ഷനായി. WSSS പ്രോഗ്രാം ഓഫീസർ പി.എ. ജോസ് സ്വാഗതം നിർവഹിച്ചു. KLM കോർഡിനേറ്റർ മിനിമോൾ നന്ദി പറഞ്ഞു.
പദ്ധതി വഴി ആട് ഫാം മേഖലയിലുള്ള സംരംഭകർക്ക് ഗുണമേൻമയുള്ള ആട്ടിൻ കുളികൾ ലഭ്യമാവുന്നതോടെ പ്രദേശത്തെ ചെറുകിട കർഷകർക്ക് വലിയ പ്രോത്സാഹനമാകും എന്നതാണ് സംഘാടകരുടെ പ്രതീക്ഷ.



