ചെങ്ങമനാട്: കിസാൻ സർവീസ് സൊസൈറ്റി പുളിമാത്ത് യൂണിറ്റ് പുളിമാത്ത് തെങ്ങുംകോണം എലായിൽ നടത്തിയ പ്രകൃതി സൗഹൃദ നെൽകൃഷിയുടെ കൊയ്ത്തുൽസവം പുളിമാത്ത് കൃഷി ഓഫീസർ ഷോണി ഉദ്ഘാടനം ചെയ്തു. കെ എസ് എസ് ദേശീയ ജനറൽ സെക്രട്ടറി എസ് സുരേഷ് മുഖ്യപ്രഭാഷണം നടത്തി. പ്രസിഡന്റ് മനു ജോസഫ് അധ്യക്ഷത വഹിച്ചു. ചന്ദ്രബാബു, റോസ് ചന്ദ്രൻ, രേഖപ്പെടുത്തി. അജിതകുമാരി, സുരേഷ്, നിലൂഷർ എന്നിവർ സംസാരിച്ചു.