Tuesday, December 23, 2025
No menu items!
Homeവാർത്തകൾആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബറില്‍ വയനാട്ടില്‍ നടക്കും

ആഗോള ലൈവ്സ്റ്റോക്ക് കോണ്‍ക്ലേവ് ഡിസംബറില്‍ വയനാട്ടില്‍ നടക്കും

തിരുവനന്തപുരം: ക്ഷീര- കന്നുകാലി, വളർത്തുമൃഗ മേഖലയുടെ സമഗ്രവികസനവും ഉൽപാദനക്ഷമതയും ലക്ഷ്യമിട്ട് നടത്തുന്ന രാജ്യത്തെ ഏറ്റവും വലിയ ഗ്ലോബൽ ലൈവ്സ്റ്റോക്ക് കോൺക്ലേവിന് വയനാട് വേദിയാകും. കന്നുകാലി- ക്ഷീര കാർഷികമേഖലയിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യത്തോടെ വയനാട് കേരള വെറ്റിനറി സർവകലാശാലയിൽ ആഗോള ലൈവ്സ്റ്റോക്ക് കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ഡിസംബർ 20 മുതൽ 29വരെ നടക്കുന്ന കോൺക്ലേവിന്റെ ലോഗോ പ്രകാശിപ്പിക്കുകയായിരുന്നു മന്ത്രി.

ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മൃഗസംരക്ഷണം സാധ്യമാക്കുക, ക്ഷീര- കന്നുകാലി കർഷകർ ഉൽപാദിപ്പിക്കുന്ന പാൽ, പാലുൽപനങ്ങൾ, മുട്ട, മാംസം എന്നിവയുടെ മൂല്യവർധനവ് ഉറപ്പുവരുത്തുക, ജന്തുജന്യ രോഗങ്ങളിൽനിന്നും മൃഗങ്ങളെ സംരക്ഷിക്കുന്നതിന് ബോധവൽകരണം നൽകുക എന്നതാണ് കോൺക്ലേവിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി 2 ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ വളർത്തുമൃഗങ്ങൾ, കന്നുകാലികൾ, ഡയറി ഫാമിങ്‌, അക്വഫാമിങ്‌, പോൾട്രി എന്നിവയുടെ സ്റ്റാളുകളും വിവിധ എക്സ്പോകളും ഒരുക്കും. മൃഗസംരക്ഷണത്തെക്കുറിച്ചും മൂല്യവർധിത ഉൽപന്നങ്ങളുടെ വിപണന സാധ്യതകളെക്കുറിച്ചും സെമിനാറുകൾ, ശിൽപശാലകൾ എന്നിവയും  നടക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments