Thursday, December 25, 2025
No menu items!
Homeവാർത്തകൾസുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

സുപ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് പള്ളിയിൽ എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു

കുറവിലങ്ങാട്: ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ കുറവിലങ്ങാട് എട്ടുനോമ്പാചരണത്തിനും പരിശുദ്ധ ദൈവമാതാവിന്റെ ജനനതിരുനാളിനുമുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സെപ്റ്റംബർ ഒന്നുമുതൽ എട്ടുവരെയാണ് നോമ്പാചരണം. എട്ടിന് ദൈവമാതാവിന്റെ ജനനതിരുനാൾ ആഘോഷവും നടക്കും.
നോമ്പാചരണത്തിന് ഒരുക്കമായി ആഗസ്റ്റ് 28, 29,30, 31, സെപ്റ്റംബർ ഒന്നുവരെ തിയതികളിലായി വചനപ്രഘോഷണവും നടക്കും. പത്താമത് കുറവിലങ്ങാട് ബൈബിൾ കൺവൻഷന് നേതൃത്വം നൽകുന്നത് ഫാ. സേവ്യർഖാൻ വട്ടായിലാണ്.
വികാരിയായിരുന്ന റവ.ഡോ. ജോസഫ് തടത്തിൽ വികാരിയായിരിക്കെ ആരംഭിച്ച ബൈബിൾ കൺവൻഷൻ ഒരു പതിറ്റാണ്ട് പിന്നിടുന്നുവെന്നതും ഏറെ പ്രത്യേകതയാണ്. റവ.ഡോ. അഗസ്റ്റിയൻ കൂട്ടിയാനിയിൽ ആർച്ച്പ്രീസ്റ്റായിരിക്കെ കോവിഡ് കാലയളവിൽപ്പോലും കൺവൻഷൻ മുടക്കമില്ലാതെ തുടർന്നാണ് പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നത്.
എട്ടുനോമ്പാചരണത്തിന്റെയും അഭിഷേകാഗ്നി കൺവന്റേയും ഒരുക്കങ്ങൾക്കായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചു. വിവിധ കമ്മിറ്റികൾ പ്രവർത്തനം ആരംഭിച്ചു. ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി അധ്യക്ഷത വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments