കുറവിലങ്ങാട്: ആം ആദ്മി പാര്‍ട്ടി കോട്ടയം ജില്ലാ സമ്മേളനം നവംബര്‍ 1ന് വെള്ളിയാഴ്ച്ച കുറവിലങ്ങാട് പി ഡി പോൾ ഹാളില്‍ നടക്കുമെന്ന് മണ്ഡലം പ്രസിഡൻ്റ് കെ ജെ രാജീവ്, സെക്രട്ടറി സോജൻ വല്യോളിൽ എന്നിവർ അറിയിച്ചു.
ഉച്ചകഴിഞ്ഞ് 2.30ന് പ്രതിനിധി സമ്മേളനം, വൈകുന്നേരം 4.00ന് പ്രകടനം, 5.30ന് പൊതുസമ്മേളനവും പ്രതിനിധി സമ്മേളനവും സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സണ്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് ജോയി ആനിത്തോട്ടം അധ്യക്ഷത വഹിക്കും. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ഡോ. സെലിന് ഫിലിപ്പ്, ഓര്ഗനൈസേഷന് സെക്രട്ടറി നവീന്‍ജി നാദാമണി, സംസ്ഥാന – ജില്ലാ നേതാക്കള്‍ തുടങ്ങിയവർ പ്രസംഗിക്കും.



