Friday, April 10, 2026
No menu items!
Homeവാർത്തകൾഅർജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയില്‍

അർജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയില്‍

ബെംഗളൂരു: ഷിരൂരില്‍ ഗംഗാവലിപ്പുഴയില്‍ വീണ് കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുനായുള്ള തെരച്ചില്‍ അനുകൂലസാഹചര്യം വന്നാല്‍ തുടരാൻ തയ്യാറെന്ന് സംസ്ഥാനസർക്കാർ ഹൈക്കോടതിയില്‍.

ഇടവിട്ട് പശ്ചിമഘട്ടത്തില്‍ പെയ്ത മഴയില്‍ പുഴയിലെ ഒഴുക്ക് കൂടിയിരുന്നു. ഒരു മുങ്ങല്‍ സംഘത്തിന് ഇറങ്ങി തെരച്ചില്‍ നടത്താനുള്ള സാഹചര്യം ദിവസങ്ങളോളം ഉണ്ടായിരുന്നില്ലെന്നും മുങ്ങല്‍ വിദഗ്ധരുടെ ജീവൻ അപകടത്തിലാക്കിക്കൊണ്ട് മുങ്ങലിന് അനുവദിക്കാനാകില്ലെന്നും സർക്കാർ കോടതിയില്‍ വാദിച്ചു.

നിലവില്‍ തെരച്ചിലിനുള്ള തടസ്സങ്ങളെന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. എല്ലാ വിവരങ്ങളും സമഗ്രമായി സ്ഥിതി വിവര റിപ്പോർട്ടില്‍ നല്‍കിയിട്ടുണ്ടെന്ന് സർക്കാർ കോടതിയില്‍ വ്യക്തമാക്കി. മരിച്ചവർക്കുള്ള ധനസഹായമോ അവരുടെ കുടുംബങ്ങള്‍ക്കുള്ള പുനരധിവാസത്തിന്‍റെ വിവരങ്ങളോ ഉണ്ടോ എന്ന് കോടതി ചോദിച്ചു. അത് കൂടി ചേർത്ത് പുതിയ റിപ്പോർട്ട് നല്‍കാമെന്നും സർക്കാർ അറിയിച്ചു. സർക്കാർ റിപ്പോർട്ടില്‍ എതിർവാദങ്ങള്‍ ഉണ്ടെങ്കില്‍ അത് സമർപ്പിക്കാൻ ഹർജിക്കാരോടും കോടതി നിർദേശിച്ചു.
ഗംഗാവലിപ്പുഴയില്‍ ഹൈഡ്രോഗ്രാഫിക് സർവേ നടത്തിയതായി ജില്ലാ ഭരണകൂടം സ്ഥിതിവിവര റിപ്പോർട്ടില്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments