പട്ടിത്താനം: ലോക അഹിംസാ ദിന, ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വാറ്റുപുര യുവശക്തി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്, പട്ടിത്താനം സെന്റ് ബോനിഫസ് യു.പി. സ്കൂൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ രണ്ടിന് പട്ടിത്താനം സെൻറ്. ബോനിഫസ് പാരിഷ് ഹാളിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി ‘മഴവിൽക്കൂട്ടം’ ചിത്രരചനാ മത്സരം നടത്തും. എൽ.പി, യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലാണ് മത്സരം. എൽ.പി – ‘എൻ്റെ ഗ്രാമം’, യു.പി. – ‘നാട്ടിലെ മീൻപിടുത്തം’ എന്നിങ്ങനെയാണ് വിഷയം. ഹൈസ്കൂൾ വിഭാഗത്തിന് വിഷയം തത്സമയം നൽകും. യു.പി, ഹൈസ്കൂൾ വിഭാഗത്തിൽ വാട്ടർ കളർ ഉപയോഗിക്കണം. എൽ.പി വിഭാഗത്തിന് ഏതു മീഡിയവും ഉപയോഗിക്കാം. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി സെപ്റ്റംബർ 29. വിശദവിവരങ്ങൾക്ക് – 9656568067, 7356157409, 9562981508.