ചരിത്ര പ്രാധാന്യമുള്ള വൈക്കത്തഷ്ടമിയോട് വൈക്കം നഗരസഭയുടെ അവഗണന വിവിധ മേഖലകളിൽ തുടരുന്നതായി യുണിയന്റെ അടിയന്തര കൗൺസിൽ വിലയിരുത്തി. യോഗം യുത്ത് മൂവ്മെന്റ് സംസ്ഥാന വൈ.പ്രസിഡന്റ് വിവേക് പ്ലാത്താനത്ത് ഉദ്ഘാടനം ചെയ്തു. യുണിയൻ പ്രസിഡന്റ് മനു ചെമ്മനാകരി അദ്യക്ഷത വഹിച്ചു. ഏറ്റവും തിരക്കേറിയ പടിഞ്ഞാറെ ഗോപുരം മുതൽ ബോട്ട്ജെട്ടി വരെയുള്ളതും, ബസ് സ്റ്റാന്റ് പരിസരത്തെയും വഴിവിളക്കുകൾ പ്രവർത്തിക്കാതായിട്ട് നാളുകളായി. നഗരസഭയുടെ കംഫർട്ട് സ്റ്റേഷനുകൾ പ്രവർത്തനയോഗ്യവും അല്ല.
പതിനായിരക്കണക്കിന് ഭക്തരും, ആയിരക്കണക്കിന് വഴിയോരക്കച്ചവടക്കാരും എത്തിച്ചേരുന്ന വൈക്കത്ത് ഒരു താല്കാലിക ടൊയ്ലറ്റ് സംവിധാനം ഏർപ്പെടുത്തുവാനുള്ള നടപടികൾ പോലും അധികാരികൾ ചെയിതിട്ടില്ലാ എന്നുള്ളത് പ്രദേശവാസികളുടെയും, താത്കാലിക കച്ചവടക്കാരുടെയും പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. വഴിയോരക്കച്ചവടക്കാരിൽ നിന്ന് ലൈസൻസ് ഫീസായി കോടികൾ നഗരസഭ പിരിച്ച് എടുത്തിട്ട് നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ നഗരസഭ പുർണമായും പരിഹരിച്ചില്ലാ എന്ന പരാതിയും പൊതു സമൂഹത്തിന് മുൻപിൽ ഉണ്ട്. ഇതിനെ ചോദ്യം ചെയ്യേണ്ട പ്രതിപക്ഷ പാർട്ടികളും ഉത്തരവാദിത്വം നിർവ്വഹിക്കാതെ നിസ്സംഗരായി നിൽക്കുകയാണെന്ന് യോഗം വിലയിരുത്തി. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി മുൻപോട്ട് പോകുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ യുത്ത് മൂവ്മെന്റ് യൂണിയൻ സെക്രട്ടറി രമേഷ് കോക്കാട്ട്, ഉണ്ണികൃഷ്ണൻ, വിഷ്ണുരാജ്, സുധീഷ്, സിജു, അഖിൽ മാടക്കൽ, പ്രനോവ്, ദീപു, മോഹിത്ത്, പ്രവീൺ, ചന്ദ്രജിത്ത്, ചക്രപാണി തുടങ്ങിയവർ സംസാരിച്ചു.



