Sunday, July 6, 2025
No menu items!
Homeഹരിതംഅവര്‍ണനീയമായ കാഴ്​ചയുടെ അനുഭവം കഴ്ച വയ്ക്കുന്ന 'കൊച്ചാതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന പുന്നയാർ വെള്ളചാട്ടം

അവര്‍ണനീയമായ കാഴ്​ചയുടെ അനുഭവം കഴ്ച വയ്ക്കുന്ന ‘കൊച്ചാതിരപ്പിള്ളി വെള്ളച്ചാട്ടം എന്ന പുന്നയാർ വെള്ളചാട്ടം

ചെറുതോണി: ഇടുക്കിയുടെ സുന്ദര മുഖമാണ് കഞ്ഞിക്കുഴി. ഹൈറേഞ്ചി​ൻ്റെ പ്രവേശന കവാടമായ ഇവിടെ സഞ്ചാരികള്‍ക്കായി അനവധി വ്യൂ പോയിൻറുകളും ഗുഹകളും വെള്ളച്ചാട്ടങ്ങളും പ്രകൃതി ഒരുക്കിയിരിക്കുന്നു.
മൈലപ്പുഴയുടെ അടിവാരത്തുനിന്നും പിറവിയെടുക്കുന്ന പഴയരികണ്ടം പുഴ അനവധി ചെറുതോടുകളുടെ കൂടിചേരലുകളാൽ കിലോമീറ്ററുകളോളം നിരനിരയായി ചെറുവെള്ളച്ചാട്ടങ്ങള്‍ സൃഷ്​ടിച്ച്​ ഒഴുകി പുന്നയാറില്‍ പതിക്കുന്നു. പുന്നയാറിൽനിന്നും ചൂടാൻ സിറ്റിയിലേക്കായി കിടക്കുന്ന കൈവരികളില്ലാത്ത ചെറിയ പാലത്തിനടിയിലൂടെ അത് കളകള ശബ്​ദമുണ്ടാക്കി ആഴത്തിലേക്ക് പരന്ന് ഒഴുകി തുടങ്ങും.

ശബ്​ദം ശ്രവിച്ച് അടിവാരം വരെ നടന്നാല്‍ എത്തുക പുന്നയാര്‍ വെള്ളച്ചാട്ടത്തിനടുത്ത്​. വിരിഞ്ഞ് ഒഴുകാന്‍ തുടങ്ങിയിട്ട് പുന്നയാര്‍ വെള്ളച്ചാട്ടം ഇടുക്കി കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലാണ്. ടിക്കറ്റൊന്നുമില്ലാതെ ഫ്രീയായി തന്നെ കാണാം. കടകളൊന്നുമില്ല പുന്നയാര്‍ സിറ്റിയില്‍. പാര്‍ക്കിങ്​ സൗകര്യം ഇല്ലാത്തതിനാല്‍ വഴിയോരത്ത്​ ഒതുങ്ങി കിട്ടിയ സ്ഥലത്തെല്ലാം വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു. മഴക്കാലത്ത്​ ഉഗ്രരൂപം പൂണ്ടൊഴുകുന്ന ആശാന്‍ ഭംഗിയില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടത്തോട് കിടപിടിക്കും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പുന്നയാര്‍ ഈ രൂപത്തില്‍ കാണാം.

കഞ്ഞിക്കുഴിയില്‍നിന്നും ആലപ്പുഴ-മധുര സംസ്ഥാന പാതയിലെ വട്ടോന്‍പാറ ജംഗ്ഷനില്‍നിന്നും ഇടത്തോട്ട് ഇറക്കമിറങ്ങി രണ്ട്​ കിലോമീറ്ററോളം സഞ്ചരിച്ചാല്‍ പുന്നയാര്‍ എത്താം. ഇവിടെനിന്ന്​ ഓഫ് റോഡില്‍ ഒരു കിലോമീറ്ററോളം താഴേക്ക് ഇറങ്ങിയാല്‍ വെള്ളച്ചാട്ടമായി. ഇതില്‍ അര കിലോമീറ്ററോളം നടവഴിയാണ്. നടന്ന് രണ്ട് ഭാഗവും ചെങ്കുത്തായ മലയിലാണ് എത്തുക. ഇടത് ഭാഗത്ത് അഗാധമായ കൊക്ക. ഏകദേശം ആയിരമടിയോളം ചെങ്കുത്തായ താഴ്​ചയിലൂടെ മലകളെ ചാലുകീറി ചെറുതായി ഒഴുകുന്ന പെരിയാര്‍ നദി. അതിനപ്പുറം കൊടുംവനവും.മലയുടെ വലത്​ ഭാഗത്ത് പാറയില്‍ ചവിട്ടി തൂങ്ങിപ്പിടിച്ച്​ ഇറക്കം ഇറങ്ങിയാല്‍ പുന്നയാര്‍ വെള്ളച്ചാട്ടത്തി​െൻറ സമീപം എത്താം. നിറയെ വലിയ പാറക്കഷ്ണങ്ങളാണ്. അതിനിടയിലൂടെ വെള്ളച്ചാട്ടം ഒഴുകി പെരിയാറിലേക്ക് മറയുന്നു.

പാറകള്‍ക്കിടയില്‍ വെള്ളച്ചാട്ടത്തിന് അഭിമുഖമായി വീരപരിവേഷം പൂണ്ടുനില്‍ക്കുന്ന വൃക്ഷം ഇവിടെ ഉണ്ട്. 70 അടിയോളം ഉയരത്തില്‍നിന്നും ഡാമി​ൻ്റെ ഷട്ടറുകള്‍ തുറക്കുമ്പോളുണ്ടാകുന്ന ജലധാരപോലെ ഉഗ്ര ശബ്​ദമുണ്ടാക്കി മൂന്ന് നിരയായി നിലം പതിക്കുന്നു പുന്നയാര്‍ വെള്ളച്ചാട്ടം.

ഭീമാകാരമായ പാറകഷ്ണങ്ങളില്‍ ജലധാര പാല്‍ വെള്ള നിറത്തില്‍ പതിച്ച് ചുറ്റിനും നില്‍ക്കുന്ന സഞ്ചാരികളുടെമേല്‍ ചാറ്റല്‍ മഴ പോലെ പെയ്​തിറങ്ങും. അവര്‍ണനീയമായ ഭംഗി. മലയിറങ്ങി വന്നവരും ഇറങ്ങാന്‍ കഴിയാതെ മുകളില്‍ ഇരിപ്പിടം പിടിച്ചവരും കണ്ണിമ ചിമ്മാതെ നോക്കിനിന്ന് പോകും.കീലോമീറ്ററോളം ഒഴുകി ഇറങ്ങുന്ന വെള്ളക്കുത്ത് വെള്ളച്ചാട്ടത്തിലേക്കു ഉള്ള വഴിവക്കില്‍ പെരിയാറി​ൻ്റെ കാഴ്ചകള്‍ ആസ്വദിക്കതക്ക വിധത്തില്‍ ഏക റിസോർട്ടുണ്ട്​. കുത്തനെയുള്ള ഇറക്കമിറങ്ങി കാഴ്ച്ച കണ്ട് വരുന്നവര്‍ കിതപ്പിനിടയിലും അവര്‍ണനീയമായ കാഴ്​ചയുടെ അനുഭവം പങ്കുവെച്ച്​ ‘കൊച്ചാതിരപ്പിള്ളി വെള്ളച്ചാട്ടം’ എന്ന് പുന്നയാറിന് വിശേഷണം ചാര്‍ത്തി നല്‍കി.പെരിയാറിലെ ഗിരിശൃംഗങ്ങളില്‍നിന്ന് ആഞ്ഞുവീശുന്ന കാറ്റേറ്റ്​ ദിവസത്തെ മനോഹരമാക്കുന്നു. പാലത്തിന് മുകളില്‍നിന്നും നോക്കുമ്പോള്‍ ഭംഗി ആസ്വദിച്ച് നിന്നാല്‍ സമയം പോകുന്നതറിയില്ല; സമയം നഷ്​ടമാക്കാതെ വെള്ളച്ചാട്ടത്തിൻ്റെ ശബ്​ദം ശ്രവിച്ച് അവസാനം വന്നാല്‍ ഇതാ അവര്‍ണനീയ കാഴ്ച കൺമുന്നിൽ.

തൊടുപുഴയില്‍നിന്നും 40 കിലോമീറ്റര്‍. വണ്ണപ്പുറം – വെണ്മണി – കഞ്ഞിക്കുഴി – വട്ടോൻ പാറ ജംഗ്ഷന്‍ – പുന്നയാര്‍ വെള്ളച്ചാട്ടം2. അടിമാലിയിൽനിന്നും 25 കിലോമീറ്റര്‍. അടിമാലി – കല്ലാറുകുട്ടി – കീരിത്തോട് – പുന്നയാര്‍ വെള്ളച്ചാട്ടം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments