Tuesday, March 3, 2026
No menu items!
Homeവാർത്തകൾഅറിവിന്റെ അക്ഷര പുണ്യം തേടി നൂറ് കണക്കിന് കുഞ്ഞുങ്ങൾ ഇന്ന് ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്ര...

അറിവിന്റെ അക്ഷര പുണ്യം തേടി നൂറ് കണക്കിന് കുഞ്ഞുങ്ങൾ ഇന്ന് ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്ര തിരുനടയിൽ ആദ്യാക്ഷരം കുറിച്ചു

ശാസ്താം കോട്ട : അറിവിന്റെ അക്ഷര പുണ്യം തേടി നൂറ് കണക്കിന് കുഞ്ഞുങ്ങൾ ഇന്ന് ശ്രീ മണ്ണൂർക്കാവ് ഭഗവതീ ക്ഷേത്ര തിരുനടയിൽ ആദ്യാക്ഷരം കുറിച്ചു. ഗുരുക്കൻമാരായ ശ്രീ രാജീവ് നമ്പുതിരി , ക്ഷേത്രം മേൽശാന്തി ഏവൂർമോഹൻദാസ്, റിട്ട : സയൻ്റിഫിക്ക് ഓഫീസർ , ഇന്ദിരാഗാന്ധി സെൻ്റർ ഫോർ അറ്റോമിക്ക് റിസർച്ച്, കൽപ്പാക്കം . കുരുബോലിൽ ശ്രീകുമാർ,ആധ്യാത്മിക പ്രഭാഷകനും റിട്ട. ജനറൽ മാനേജർ കെ.ഇ.എൽ. ശ്രീ വി. പാച്ചു റിട്ട. അദ്ധ്യാപകൻ എൽ.വി. എച്ച്.എസ്സ് കടപ്പാ, ശ്രീമതി. രമാദേവി റിട്ട. എച്ച്.എം , എസ്സ്. സി വി എൽ പി എസ്സ് , ശ്രീ കെ. ഉദയൻ റിട്ട: അധ്യാപകൻ എച്ച്. എസ് എസ്. തഴവ എന്നി ഗുരുക്കൻമാർ കുഞ്ഞങ്ങൾക്ക് അറിവിൻ്റെ ജാലകം തുറന്നു.

ക്ഷേത്രത്തിൽ വിജയകരമായി നടന്നു വരുന്ന കഥകളി പഠന കേന്ദ്രം, നൃത്തം, സംഗീതം, വയലിൻ, ചിത്രരചന, എന്നിവയ്ക്കും നൂറ് കണക്കിന് വിദ്യാർത്ഥികൾ ആദ്യ ചുവട് വച്ചു. വിജയദശമി മഹോത്സവത്തിൻ്റെ ഭാഗമായി രാവിലെ 8.30 ന് ശ്രീമതി. പ്രീയാശ്രീരാജിൻ്റെ സംഗീത സദസ്സോടെ കലാ സംഗീത മഹോത്സവത്തിന് തുടക്കം കുറിച്ചു . തുടർന്ന് മണ്ണൂർക്കാവ് മഹാഭദ്രാ ടീമിൻ്റെ തിരുവാതിര, കൈകൊട്ടിക്കളി, നൃത്ത നിത്യാർച്ചന മണ്ണൂർക്കാവ് കലാകേന്ദ്രം വിദ്യാർത്ഥികളും , ക്ഷേത്രത്തിൽ പേര് രജിസ്ട്രർ ചെയ്തിട്ടുള്ള കലാപ്രതിഭകൾ അവതരിപ്പിക്കുന്ന സംഗീത ആരാധനകളും കലാപരി പാടികളും നടക്കും .രാത്രി ഏറെ വൈകിയും കലാപരിപാടികൾ തുടരുമെന്നാണ് ക്ഷേത്ര ഭരണ സമിതി അംഗങ്ങൾ പറയുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments