Tuesday, February 10, 2026
No menu items!
Homeവാർത്തകൾഅറബിക്കടലിൽ കൊച്ചിക്കു സമീപം മറ്റൊരു കപ്പലിൽ കൂടി തീപിടിത്തം; ജീവനക്കാർ തന്നെ തീയണച്ചു

അറബിക്കടലിൽ കൊച്ചിക്കു സമീപം മറ്റൊരു കപ്പലിൽ കൂടി തീപിടിത്തം; ജീവനക്കാർ തന്നെ തീയണച്ചു

അറബിക്കടലിൽ കൊച്ചിക്കു സമീപം മറ്റൊരു കപ്പലിൽ കൂടി തീപിടിത്തം. ജീവനക്കാർ തന്നെ തീയണച്ചു. എംവി ഇൻ്റർഏഷ്യ ടെനസിറ്റി എന്ന സിംഗപ്പൂർ ചരക്കുകപ്പലിൽ തീ കണ്ടതായി ജീവനക്കാർ തീരരക്ഷാ സേനയെ അറിയിക്കുകയായിരുന്നു. മലേഷ്യയിലെ കീലാങ് തുറമുഖത്തു നിന്നു മുംബൈയിലെ നവ്ഷേവാ തുറമുഖത്തേക്ക് 1837 കണ്ടെയ്നറുകളുമായാണു കപ്പൽ സഞ്ചരിച്ചിരുന്നത്. ലെഡ് ബാറ്ററികളുൾപ്പെടെ കപ്പലിലുണ്ട്. അപായസന്ദേശം ലഭിക്കുമ്പോൾ കൊച്ചി തുറമുഖത്തു നിന്ന് 34 നോട്ടിക്കൽ മൈൽ (63 കിലോമീറ്റർ) അകലെയായിരുന്നു കപ്പൽ. കോസ്റ്റ്ഗാർഡ് യാനം എസിജിഎസ് സചേത്, കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനം എന്നിവ വൈകാതെ സംഭവസ്ഥലത്തേക്കു തിരിച്ചു. ഇതിനു പിന്നാലെ തീ ജീവനക്കാർതന്നെ കെടുത്തിയതായും സഹായം വേണ്ടെന്നും കപ്പലിൽ നിന്ന് അറിയിപ്പു ലഭിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments