അരീക്കര.: അരീക്കര സെന്റ് റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ വർഷം വിവാഹത്തിന്റെ ഇരുപത്തിയഞ്ച്, അമ്പത് വർഷത്തെ ജൂബിലി ആഘോഷിക്കുന്ന ദമ്പതികളുടെ സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി ഇടവകയിലെ 15 കുടുംബങ്ങളിലെ ദമ്പതിമാരെ ആദരിച്ചു.
വിവാഹ ജീവിതത്തിന്റെ 74 മത് വാർഷികം ആഘോഷിക്കുന്ന ഇടവകയിലെ ഏറ്റവും സീനിയർ ദമ്പതികൾ ആയ വെച്ചു വെട്ടിക്കൽ ഉലഹന്നാൻ ആലീസ് ദമ്പതികളെ വികാരി ഫാദർ കുര്യൻ ചൂഴൂക്കുന്നേൽ പൊന്നാട അണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു.
വിവാഹ ജീവിതത്തിന്റെ 50 മത് വർഷം ആഘോഷിക്കുന്ന അഞ്ചു ദമ്പതിമാരെയും, 25 മത് വാർഷികം ആഘോഷിക്കുന്ന ഒമ്പത് ദമ്പതിമാരെയും ആദരിച്ചു. സംഗമത്തിൽ പങ്കെടുത്ത എല്ലാ ദമ്പതികളെയും വികാരിയച്ചൻ മൊമെന്റോ നൽകി ആദരിച്ചു.
രാവിലെ വിശുദ്ധ കുർബാനയിൽ ദമ്പതികൾ ചേർന്ന് കാഴ്ചയാർപ്പണം നടത്തിയാണ് സംഗമ പരിപാടികൾ ആരംഭിച്ചത്. ഞായറാഴ്ചയിലെ കുർബാനയിൽ പ്രത്യേകമായി സമർപ്പിച്ച് പ്രാർത്ഥിക്കുകയും, കുർബാനയ്ക്കുശേഷം എല്ലാ ദമ്പതികളെയും മൊമെന്റോ നൽകി ആദരിക്കുകയും ചെയ്തു. സംഗമത്തിൽ പങ്കെടുത്തവർക്കായി സ്നേഹവിരുന്നും സംഘടിപ്പിച്ചു. ജൂബിലി ആഘോഷ കമ്മിറ്റികളുടെ ജനറൽ കൺവീനർ പ്രൊഫസർ കെ സി അബ്രഹാം കൊണ്ടാടമ്പടവിൽ, ബ്രദർ സൈബിൻ മരോട്ടി കൂട്ടത്തിൽ കൈകാരന്മാരായ സാബു കരിങ്ങനാട്ട്, ജോമോൻ ചകിരിയിൽ, ജിനോ തോമസ് തട്ടാർകുന്നേൽ, സ്റ്റിമി വിൽസൺ പുത്തൻപുരക്കൽ, സിസ്റ്റർ ഹർഷ എസ് ജെ സി, ടോമി ഓക്കാട്ട്, ലൈബി സ്റ്റീഫൻ, ജോണിസ് പാണ്ടിയാംകുന്നേൽ, സ്നേഹ ജോസ് അട്ടക്കുഴിയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.