Friday, August 1, 2025
No menu items!
Homeദൈവ സന്നിധിയിൽഅരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിന് നാളെ തുടക്കം

അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ തിരുനാളിന് നാളെ തുടക്കം

അരീക്കര: സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ശുദ്ധീകരണ തിരുനാളിനും , ഇടവക മദ്ധ്യസ്ഥനായ വിശുദ്ധ റോക്കീസിൻ്റെ തിരുനാളിനും, ശതോത്തര രജതജൂബിലി തിരുനാളിനും നാളെ കൊടിയേറും, നാളെ രാവിലെ ജപമാല, തിരുനാൾ പതാക ഉയർത്തൽ,ലദീഞ്ഞ്, ദിവ്യബലി,നൊവേന, തുടർന്ന് പന്ത്രണ്ട് മണിക്കൂർ ആരാധന വാർഡ് അടിസ്ഥാനത്തിൽ, വൈകുന്നേരം 6.15 ന് ആരാധന സമാപനം തുടർന്ന് പള്ളിയിൽ നിന്നും പാറത്തോട് കവലയിലേയ്ക്ക് മെഴുകുതിരി പ്രദക്ഷിണം തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ സ്നേഹ വിരുന്ന്, മ്യൂസിക്കൽ ഫ്യൂഷൻ.

ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 6.10 ന് ജപമാല,നൊവേന,ഫാ. ജിതിൻ വല്ലൂർ ഒഎസ്ബി നേതൃത്വത്തിൽ ആഘോഷമായ സുറിയാനി കുർബാന.വൈകുന്നേരം 4 ന് വാദ്യമേളങ്ങൾ,6 തിരുനാൾ വേസ്പര, തുടർന്ന് 7 ന് പള്ളിയിൽ നിന്നും വെളിയന്നൂർ പെരുമറ്റം കവലയിലേയ്ക്ക് പ്രദക്ഷിണം, കുരിശ് പള്ളിയിൽ ലദീഞ്ഞ്,9ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം,9.15 വാദ്യമേളങ്ങളുടെ ഡിസ്പ്ലേ ഫ്യൂഷൻ.

ഫെബ്രുവരി രണ്ടിന് രാവിലെ 7 ന് ദിവ്യബലി, 9.45 ന് ആഘോഷ പൂർവ്വമായ തിരുനാൾ റാസ, ഉച്ചയ്ക്ക് 12 ന് പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം വൈകുന്നേരം 6.30 മുതൽ വിധുപ്രതാപും സംഘവും അവതരിപ്പിക്കുന്ന മെഗാഷോ. ഒരു വർഷം നീണ്ടു നിൽക്കുന്ന ശതോത്തര രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി കർമ്മപദ്ധതികളാണ് അരീക്കര ക്നാനായ കാത്തലിക് പള്ളിയിലെ ഇടവക സമൂഹം ഏറ്റെടുത്തിരിക്കുന്നത് എന്ന് വികാരി ഫാദർ സ്റ്റാനി ഇടത്തിപറമ്പിൽ, പ്രൊഫ.കെ.സി അബ്രാഹം കൊണ്ടാടം പടവീൽ, സണ്ണി പുതിയിടം, സിറിയക്ക് ചാഴികാടൻ, സിജോ മുളയാനിയ്ക്കൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments