അരിക്കുളം: പഞ്ചായത്തിൽ കുളമ്പ് രോഗം, ചർമ മുഴ എന്നിവക്കുള്ള പ്രതിരോധ കുത്തിവെപ്പിന്റെ പഞ്ചായത്ത് തല ഉത്ഘാടനം മൃഗസ്‌പത്രിയിൽ പഞ്ചായത്ത് പ്രസിഡണ്ട് എ. എം. സുഗതൻ നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ എൻ. വി. നജീഷ് കുമാർ ആദ്യക്ഷനായി. വികസന സ്ഥിരം സമിതി ചെയർമാൻ എം. പ്രകാശൻ, ഡോക്ടർ, ശ്രീ രാഗി പ്രദീപൻ എന്നിവർ സംസാരിച്ചു.