കേരളകൗമുദി ചീഫ് ഫോട്ടോഗ്രാഫർ എൻ.ആർ.സുധർമ്മദാസ് രചന നിർവഹിച്ച അയ്യപ്പ ഭക്തിഗാനം ”മലയിലുണ്ടയ്യൻ” പ്രകാശനം ശബരിമല സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്ത്, മേൽശാന്തി അരുൺ കുമാർ നമ്പൂതിരി, കീഴ്ശാന്തി എസ്.കൃഷ്ണൻ പോറ്റി എന്നിവർ ചേർന്നാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ.അഭിലാഷ്, റിപ്പോർട്ടർ മനോജ് കുമാർ.എസ്, ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ മുരാരി ബാബു, ദേവസ്വം പി.ആർ.ഒ അരുൺ കുമാർ ജി.എസ്, എൻ.ആർ.സുധർമ്മദാസ്, ശബരിമല റിപ്പോർട്ടർ ടി.എസ്.സനൽ കുമാർ എന്നിവർ പങ്കെടുത്തു.