Saturday, August 2, 2025
No menu items!
Homeഈ തിരുനടയിൽഅയ്യപ്പന്മാർക്ക് സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തരുത്: എൻ.എസ്.എസ്. നായക സഭാംഗം

അയ്യപ്പന്മാർക്ക് സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തരുത്: എൻ.എസ്.എസ്. നായക സഭാംഗം

കവിയൂർ: മണ്ഡല മകരവിളക്ക് തീർഥാടന കാലത്ത് അയ്യപ്പന്മാർക്ക് ശബരിമലയിൽ സുഖദർശനം ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് വീഴ്ച വരുത്തരുത് എന്ന് എൻ.എസ്.എസ്. നായക സഭാംഗം ആർ.മോഹൻകുമാർ അഭിപ്രായപ്പെട്ടു. ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കേണ്ട കടമയിൽ നിന്ന് ദേവസ്വം ബോർഡിന് ഒഴിഞ്ഞു നില്ക്കാൻ പറ്റുകയില്ല. ഇതര മതവിശ്വാസികൾ പോലും വൃതാനുഷ്ഠാനത്തോടെ ദർശനത്തിന് എത്തുന്ന ശബരിമലയിൽ പരിസ്ഥിതി ശുചിത്വം മാതൃകപരമായി നടപ്പാക്കാൻ ദേവസ്വം ബോർഡ് ഉണർന്ന് പ്രവർത്തിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാവുങ്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെ അലങ്കാര ഗോപുര അനാച്ഛാദന സമ്മേളനവും കരയോഗ കുടുംബസംഗമവും ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

290 നമ്പർ എൻ.എസ്.എസ് കരയോഗം പ്രസിഡണ്ട് കെ.ടി. രാജേഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്ര തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരി ഭദ്രദീപ പ്രോജ്ജ്വലനം നടത്തി. എൻ.എസ്.എസ്. എഛ്.ആർ.ഡയറക്ടർ അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ, സുദർശനം നേത്ര ചികിത്സാലയം ചീഫ് ഫിസിഷ്യൻ ഡോ.ബി.ജി.ഗോകുലൻ, താലൂക്ക് യൂണിയൻ പ്രതിനിധി എം.പി. സോമനാഥ് പണിക്കർ, കരയോഗം വനിതാ സമാജം പ്രസിഡണ്ട് കെ.എസ്. സരസമ്മ, മുൻ കരയോഗം പ്രസിഡണ്ട് വി.ആർ നാരായണൻ നായർ, കരയോഗം സെക്രട്ടറി എം.എസ് ഗോപാലകൃഷ്ണൻ നായർ, വനിത സമാജം സെക്രട്ടറി ശ്രീജ കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. അലങ്കാര ഗോപുര അനാച്ഛാദന വിശേഷാൽ കർമ്മങ്ങൾക്ക് ക്ഷേത്ര സ്ഥാനീയൻ മൂത്തേടത്തില്ലത്ത് കൃഷ്ണരര്, ക്ഷേത്ര മേൽശാന്തി മൂത്തേടത്തില്ലത്ത് കേശവരര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments